അതൊരു പാവമല്ലെടാ നിന്നെ മാത്രം മോഹിച്ചും ആശിച്ചും നിനക്ക് വേണ്ടി ജീവിക്കുന്ന പെണ്ണ്..
അതിനെയാണോ നീ ഓടിക്കാൻ പോകുന്നെ.
അത് ഒക്കെ ശരിയാ.
ചില നേരത്തുണ്ടല്ലോ എനിക്ക് ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോയെക്കും എന്റെ ചുണ്ടിൽ ഒരു കൈ വന്നു മുറുക്കി.
ആ പറ നിനക്ക് നിനക്ക്.
എന്താ പറ.
അത് കേട്ടു അമീന യുടെ ചിരി ഫോണിൽ കാണുന്നുണ്ട്..
നിനക്ക് ഇപ്പൊ എന്നെ എങ്ങോട്ടെങ്കിലും കൊണ്ടാക്കണമല്ലേ എന്ന് പറഞ്ഞോണ്ട് അവൾ ഫോൺ വാങ്ങി.
ആ അമീ പറ എന്താ സൈനു പറഞ്ഞെ.
ഒന്നുമില്ല ഇത്ത ഇതൊക്കെത്തന്നെ.
ഹ്മ്മ് ഇപ്പൊ കുറച്ചു കൂടുന്നുണ്ടെടി അമീന.
അതങ്ങു കുറച്ചു കൊടുത്താ പോരെ ഇത്ത.
ഹ്മ്മ് അത് അങ്ങിനെയൊന്നും കുറയുന്ന മട്ടില്ല.
അതൊക്കെ എന്റെ നാത്തൂനെ കൊണ്ട് പറ്റും..
ആ അതാ ഒരു ധൈര്യം.
കൊല്ലല്ലേ നാത്തൂനെ എനിക്ക് ആകെയുള്ള ഒരു ആങ്ങളയാ.
ഹ്മ്മ് ഇക്കണക്കിന് പോയാൽ ചിലപ്പോ.
ആ മോളുടെ വിശേഷം എന്തൊക്കെയാ..
സുഖമാണ് ഇത്ത.
ഞാൻ വിളിച്ചതെ അടുത്ത മാസം ഫസ്റ്റ് കയറി പോരാൻ റെഡിയായിക്കോ എന്ന് പറയാനാ.
ഹ്മ്മ് ഞങ്ങൾ എപ്പോയോ റെഡിയാ അല്ലേ സൈനു.
ഹ്മ്മ് ഹ്മ്മ് എന്ന് മൂളിയ എന്നെ കണ്ടു അമീന പൊട്ടിച്ചിരിച്ചോണ്ട്.
നിനക്ക് അങ്ങിനെ വേണമെടാ അങ്ങിനെ തന്നെ.
എന്നാലേ നിയൊക്കെ പടിക്കു.
ഇവിടെ ഒരാളുണ്ട് അതുപോലെ.
ഞാൻ ഒന്നിനും ഇല്ലേ എന്ന് പറഞ്ഞു അളിയൻ മുങ്ങി.
അത് കണ്ടു സലീനയും അമീനയും പൊട്ടിചിരിച്ചോണ്ട് നിന്നു.