സാംസൻ 8 [Cyril]

Posted by

“വേറെ പ്രശ്നങ്ങളോ..? എന്ത് പ്രശ്നങ്ങൾ എന്നാണ് ആന്റി കരുതുന്നത്…?” അല്‍പ്പം പേടിയോടെ ഞാൻ തിരക്കി.

“ഭംഗിയുള്ള പെണ്‍കുട്ടികളെ കണ്ടാൽ ചിലര്‍ക്ക് ചൊറിച്ചിലാണ്.” ആന്റി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു. “വൃത്തികെട്ട കമന്റ് അടിക്കുന്നതും.. പുറകെ നടന്ന് ശല്യം ചെയ്യുന്നതും… കേറി പിടിക്കാന്‍ ശ്രമിക്കുന്നതും എല്ലാം ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ..! ചിലപ്പോ സ്കൂളിൽ വല്ല സഹപ്രവര്‍ത്തകരും അവളോട് തെറ്റായി പെരുമാറാന്‍ ശ്രമിച്ചോ എന്നാണ് എന്റെ സംശയം. അതുകൊണ്ട്‌ നി അവളോട് സംസാരിക്കണം, സാം. കാര്യങ്ങൾ നി ചോദിച്ചറിയണം.”

അന്നേരം ദേവി കിച്ചനിൽ നിന്നിറങ്ങി വരുന്നത് കണ്ട് ആന്റി ആ ടോപ്പിക്ക് അവസാനിപ്പിച്ചു.

സത്യത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാൻ. ദേവിയെ കയറി പിടിച്ച കള്ളനോട്ട് തന്നെ ആന്റി കാര്യങ്ങൾ അന്വേഷിക്കാന്‍ പറഞ്ഞ്‌ ഏല്‍പ്പിച്ചത് ഓര്‍ത്ത് ഞാൻ മിഴിച്ചിരുന്നു.

ഒടുവില്‍ തലയാട്ടി കൊണ്ട് ഒരു നെടുവീര്‍പ്പോടെ ദേവി നടന്നു വരുന്നതും നോക്കി ഞാൻ ഇരുന്നു.

ദേവി വലിയൊരു ട്രേയിൽ വലിയ ജാർ നിറയെ ഫ്രൂട്ട് സർബത്ത് നാല് ഗ്ലാസും നാല് സ്പൂണും ഒരു കുഴിഞ്ഞ കരണ്ടിയും പിന്നേ കുറച്ച് ടിഷ്യൂ പേപ്പറും കൊണ്ടു വന്ന് ടീപ്പോയിൽ വച്ചു. ശേഷം മുട്ടുകുത്തി ഇരുന്ന ദേവി കുഴിഞ്ഞ കരണ്ടി ഉപയോഗിച്ച് സർബത്ത് കോരി ഓരോ ഗ്ലാസിലായി നിറച്ചു.

ആ ജോലി കഴിഞ്ഞതും അവള്‍ എഴുനേറ്റ് ഒരു ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖത്ത് നോക്കാതെ എനിക്കു നേരെ അതിനെ നീട്ടി. ഞാൻ അതിനെ വാങ്ങിയതും അവള്‍ തിരികെ പോയി l.

ആന്റിക്കുള്ളത് ആന്റി തന്നെ എഴുനേറ്റ് എടുത്തു. അന്നേരം റൂമിൽ നിന്നും ബൈക്കില്‍ പുറത്തേക്ക്‌ വന്ന കിങ്ങിണി ടീപ്പോയിൽ ഇരിക്കുന്ന സർബത്ത് കണ്ടതും വിരണ്ടു ടീപ്പോയ്ക്കടുത്തേക്ക് ബൈക്കില്‍ പാഞ്ഞു വന്നു.

“വീഴും മോളെ, പതിയെ ഓടിക്ക്…” ദേവി സ്നേഹത്തോടെ പറഞ്ഞിട്ട് ഒരു ഗ്ലാസ് എടുത്തു കിങ്ങിണിക്ക് കൊടുത്തു.

കിങ്ങിണി ബൈക്കില്‍ ഇരുന്നുകൊണ്ട് തന്നെ ഫ്രൂട്ട് കഷണങ്ങള്‍ ഓരോന്നായി സ്പ്പൂണിൽ കോരി കഴിക്കാനും, ഇടയ്ക്ക് കൊഴുത്ത ജ്യൂസും കുറേശ്ശെയായി കോരി കുടിക്കാനും തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *