സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്

Posted by

ഫ്രാന്‍സി ജിത്തുവിന്റെ വീട്ടില്‍ ചെന്ന് കതകു തട്ടി . അല്പം കഴിഞ്ഞു കതകു തുറന്നു .സ്ഥിരം വേഷം കയ്യില്‍ ചോറ് പാത്രം ഉണ്ട് .ഊണ് കഴിക്കുവാരുന്നുഎന്ന് തോന്നുന്നു . അവനെ കണ്ടതും മുഖം ഒന്ന് കൂടി കറുത്ത്. ഫ്രാന്‍സി അകത്തേക്ക് കയറി . സുധ അവനോടു ചോദിച്ചു .

“അവന്‍ അങ്ങോട്ട്‌ വന്നോ ?”
“വന്നമ്മേ . എന്താ അമ്മെ പ്രശ്നം ? “

“പ്രശനം .!! എന്താന്ന് നിനക്കറിയത്തില്ല അല്ലേടാ . ഏതാടാ ആ അലവലാതി പെണ്ണ് . രണ്ടും കൂടി ഇങ്ങനെ കൂത്താടി നടന്നോ . “

“അമ്മെ ..അത് ഞങ്ങടെ കൂടെ പഠിച്ച പെണ്ണാ “

“ഉവ്വ ..ടൌണില്‍ പഠിച്ച നിങ്ങക്കെങ്ങനാടാ ഇവിടെ കൂടെ പഠിച്ചവര്‍ ഉള്ളത് . നീ എന്റെ ചെറുക്കനെ കൂടി ചീത്തയാക്കരുത്”

ഫ്രാന്സിക്ക് കലി വന്നു തുടങ്ങി

“അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് ? “

“ഉവ്വ !! ഞാന്‍ പൊട്ടിയാണല്ലോ .. അവനെവിടെ ? “

“വീട്ടില്‍ ഉണ്ട് “

“വല്ല പെണ്ണും ഒപ്പിച്ചു കൊടുത്തിട്ടാണോ വന്നിരിക്കുന്നത് ? നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല
പെണ്ണുങ്ങള്‍ടെ പുറകെ മണപ്പിചൊണ്ട് നടക്കുന്നു “

ഫ്രാന്സിക്കു കലി കയറി ഉച്ചസ്ഥായില്‍ ആയി

“പിന്നെ , നിങ്ങടെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ എന്നും മണപ്പിചോണ്ട് നിങ്ങടെ പുറകെ നടക്കുവാന്നു.. ഒരു മാതിരി ചേന പിടിക്കാത്ത കന്നുകാലീടെ ചൂരും ഒട്ടു പാലിന്റെ മണവും …ഒന്ന് പോ തള്ളെ “

“എന്ത് പറഞ്ഞെടാ നീ ?”

സുധ കയ്യില്‍ ഇരുന്ന പാത്രം അവന്റെ നേര്‍ക്ക്‌ എറിഞ്ഞു . ഓര്‍ക്കാപ്പുറത്ത് ആയതോണ്ട് അത് ഫ്രാന്സിയുടെ നെറ്റിയില്‍ തന്നെ കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *