******************************
തിങ്കളാഴ്ച കല്യാണ വീട്ടിൽ നിന്നും തിരിച്ചെത്തിയ ഷഹല വളരെ ഉത്സാഹവതിയായിരുന്നു , പുതു പ്രേമം നൽികിയ ഉന്മാദത്തിലായിരുന്നു !
ഷഹല ഇപ്പോൾ താമസിക്കുന്നത് ഉസ്മാൻ ഹാജി നിർമിച്ച ഒരു ആഡംബര വീട്ടിലാണ് , ശരിക്കു പറഞ്ഞാൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു മണിമാളിക , ഇപ്പോൾ കല്യാണം നടന്ന വീട് ഉസ്മാൻ ഹാജിയുടെ തറവാടാണ് , ഉസ്മാൻ ജനിച്ചു വളർന്ന വീട് , കയ്യിൽ ആവശ്യത്തിൽ കൂടുതൽ പണം വന്നപ്പോൾ ഉസ്മാൻ ഹാജി തൻ്റെ അവകാശം ആകെയുള്ള രണ്ടു പെങ്ങമ്മാർക് എഴുതിക്കൊടുത്തു തൻ്റെ കുടുംബവുമായി മാറിയതാണ് ഈ മണിമാളികയിലേക്കു.
തനിക്കും തൻ്റെ ഭർത്താവിനും ഒന്നിച്ചു താമസിക്കാൻ അവരുടേതായ ഒരു വീടുവേണമെന്നു ഷഹലക്ക് വലിയ മോഹമുണ്ടായിരുന്നു , അത് ഹാരീഫിനോട് പലവട്ടം പറഞ്ഞതുമാണ് , പക്ഷെ ഇത്ര വലിയ വീട് ഇവിടെ ഉള്ളപ്പോൾ അതിൻറെ ആവശ്യമില്ലെന്നു ഉസ്മാൻ ഹാജി മകനെ വിലക്കി , പോരാത്തതിന് തൻ്റെ കാലം കയ്യുന്നതു വരെ തൻ്റെ മക്കൾ ഈ വീട്ടിൽ തന്നെ ഒന്നിച്ചു കയ്യണമെന്നു ഉസ്മാൻ ഹാജിക്ക് നിർബന്ധമായിരുന്നു!!
ഇനി കഥ മുമ്പോട്ടു പോകുന്നതിനു മുമ്പ്, നമുക്ക് ഈ വീട്ടിലെ മറ്റു കഥാപാത്രങ്ങളെ ഒന്ന് പരിചയപ്പെടാം ! അത് വളരെ അനിവാര്യമാണ് !!
ഹാരിഫിന്റെ ഉപ്പ – ഉസ്മാൻ ഹാജി — വളരെയേറെ ദുരൂഹതകൾ നിറഞ്ഞ ഒരു മനുഷ്യൻ , പെട്ടന്നൊരു രൂപ സാദര്ശ്യം പറയാണെങ്കിൽ, ബാലൻ കെ നായരുടെ വെളുത്ത രൂപം! ഒരു സാധാരണ കുടുമ്പത്തിൽ ജനിച്ച ഉസ്മാൻ വളരെ കുറഞ്ഞ കാലയളവിൽ കോടീശ്വരനായ ഉസ്മാൻ ഹാജി ആയതിൽ പലർക്കും പല സംശയങ്ങളും ഉണ്ട്,ചെറുപ്രായത്തിൽ ഒരു തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്ന ഉസ്മാൻ , ഒന്ന് രണ്ടു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ മുമ്ബായിലേക്കു നാട് കടന്നു , അവിടെ കുറച്ചു കാലം താമസിച്ചതിൽ പിന്നെ ഒരു കള്ള പാസ്സ്പോർട്ടുമായി ഗൾഫിലേക്കു കടന്നു, പിന്നീട് വളരെ പെട്ടെന്നായിരുന്നു വെറും സാധാരണക്കാരനായിരുന്ന ഉസ്മാൻ, കോടീശ്വരനായ ഉസ്മാൻ ഹാജിയായി മാറിയത് , ഈ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിൽ ഉസ്മാന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് നാട്ടിലെ ഒരു പറ്റം ആളുകൾ വിശ്വസിക്കുന്നു, അതല്ല ഉസ്മാൻ ഏതോ അറബിയെ പറ്റിച്ചു ഉണ്ടാക്കിയതാണെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു, അതുപോലെ തന്നെ, നേരിട്ടല്ലെങ്കിലും ഉസ്മാൻ ഹാജിക്ക് പഴയ തീവ്രവാദി സന്ഘടനയുമായി ഇപ്പോഴും ബന്ധമുണ്ടെന്നും അവരെ സാമ്പത്തികമായി എപ്പോഴും സഹായിക്കുന്നുണ്ടെന്നും നാട്ടുകാർക്കു ഉറപ്പുള്ള കാര്യമാണ്.