ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]

Posted by

ഷഹാനയും സിദ്ധാർഥും മുറിവേറ്റ ഫൈസലിനെ താങ്ങിപ്പിടിച്ച്‌ പടികൾ കയറ്റി.

അപ്പോഴേക്കും മുറികൾ രണ്ടും തുറന്ന് വെച്ചിരുന്നു അർജ്ജുൻ.

ഫൈസലിനെ അവർ കിടക്കയിലേക്ക് ചായ്ച്ച് ഇരുത്തി.

പെട്ടെന്ന് കപ് ബോഡ് തുറന്ന് ഷഹാന മെഡിക്കൽ കിറ്റ് എടുത്തു.

അനസ്തേഷ്യ ഡോസ് സിറിഞ്ചിലേക്കെടുത്തു.

“വെയിൻസ് പ്രസ് ചെയ്ത് പിടിക്ക്!”

സിദ്ധാർഥ് അർജ്ജുനോട് പറഞ്ഞു.

“ഷോൾഡർ ബോൺ ടച്ച് ചെയ്തെങ്കിൽ പ്രശ്നമാകും…”

സിദ്ധാർത്ഥ് ഷഹാനയുടെ കയ്യിൽ നിന്ന് സിറിഞ്ച് വാങ്ങിക്കൊണ്ട് പറഞ്ഞു.

തോളിന്റെയും നെഞ്ചിന്റെയും ഇടയിൽ തിണിർത്ത ഞരമ്പിൽ അയാൾ അനസ്‌തെറ്റിക് ഇൻജെക്ഷൻ എടുത്തു.

അപ്പോഴേക്കും അർജ്ജുൻ മൂർച്ചയുള്ള ക്ലിനിക്കൽ മെറ്റൽ ഹാക്കിങ് ബ്ലേഡ് കിറ്റിൽ നിന്നെടുത്ത് സിദ്ധാർത്ഥിന്റെ കയ്യിലേക്ക് കൊടുത്തു.

“ഈ കിറ്റ് ആരും കയ്യിൽ കരുതിയില്ല..”

ഷഹാന പറഞ്ഞു.

“ഞാൻ എപ്പോഴും കയ്യിൽ സൂക്ഷിക്കുന്നതാണ് ഏത് ഓപ്പറേഷനിലും..ഇന്ന് പക്ഷെ…”

“ഇതുപോലെ ഒരു ആക്ഷൻ ആദ്യമായല്ലേ?”

സിദ്ധാർഥും കുറ്റബോധത്തോടെ പറഞ്ഞു.

“അതുകൊണ്ട് ഞാനും …ആ വെപ്രാളത്തിൽ…”

സിദ്ധാർത്ഥിന്റെ കൈയ്യിലിരുന്ന ബ്ലേഡ് ഫൈസലിന്റെ മാംസത്തിലേക്ക് തുളഞ്ഞു കയറി.

അടുത്ത നിമിഷം അതീവ വൈദഗ്ധ്യത്തോടെ അയാൾ ടി – പതിനാറ് കനമുള്ള ഒരു വെടിയുണ്ട പുറത്തെടുത്തു.

അതോടൊപ്പം രക്തം പുറത്തേക്ക് കുതിച്ചു.

പെട്ടെന്ന് തന്നെ ഷഹാന സലൈൻ വെള്ളവും ല്യൂക്കോ സൈറ്റ്സ് സൊല്യൂഷനും ഡെറ്റോളും കൊണ്ട് മുറിവ് വൃത്തിയായിക്കി ആംഗ്‌സിയോലിറ്റിക്‌സും ആന്റിബയോട്ടിക്‌സും കൊണ്ട് വൃത്തിയായി മുറിവ് കെട്ടി.

പെട്ടെന്ന് കതകിൽ ആരോ ശക്തിയായി മുട്ടി.

സിദ്ധാർത്ഥ് പെട്ടെന്ന് റിവോൾവർ എടുത്ത് പിമ്പിൽ പിടിച്ചു.

“ഷാഹീ,”

അയാൾ ഷഹാനയെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *