“ഫ……നായെ……നീ തർക്കുത്തരം പറയുന്നോ?”പത്രോസിന്റെ ആ ചോദ്യത്തിന് സുരയൊന്ന് ചിരിക്കുക മാത്രം ചെയ്തു.
ഇരുമ്പിനെയും മഫ്തിയിലുള്ള പത്രോസിനെയും അറിയുന്ന ചിലർ അവിടെയുണ്ടായിരുന്നു.ഒരു നല്ല ഫൈറ്റ് കാണാം എന്ന് കൊതിച്ചു അല്പം ഭയത്തോടെയെങ്കിലും അവർ അങ്ങോട്ട് നോക്കുന്നുണ്ട്.ബാർ ജീവനക്കാർ പകച്ചു നിൽക്കുന്നു.
കാരണം ഒരടി പൊട്ടിയാൽ ആരോടും പരാതി പറയുക വയ്യ,അന്നത്തെ കച്ചോടം ഒരു വഴിക്കാവുകയും ചെയ്യും.കാരണം ഒരു സൈഡിൽ പോലീസും മറു വശത്ത് കറതീർന്ന ഗുണ്ടയുമാണ്.
“കൈയെടുക്ക് സാറെ…..”സുര അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു.
“ഇല്ലെങ്കിൽ?”ഒരു മറു ചോദ്യമായിരുന്നു അതിനുള്ള മറുപടി.
പക്ഷെ പത്രോസ് ഒരു നടക്കു പോകില്ല എന്ന് മനസിലായ സുര പെട്ടെന്ന് വെട്ടിത്തിരിഞ്ഞു കയ്യിലെ മദ്യം അയാളുടെ മുഖത്തേക്ക് ഒഴിച്ചു.
കണ്ണിൽ അല്പം പോയതിനാൽ പത്രോസിന്റെ കണ്ണുകൾ നീറി ഇരുട്ട് കയറാൻ തുടങ്ങി.അതെ സമയം തന്നെ അടിനാഭി നോക്കി സുര ഒന്ന് കൊടുക്കുകയും ചെയ്തു.
പത്രോസ് താഴേക്ക് വെച്ചിരുന്നതും ഇരുമ്പിന്റെ ചുറ്റും നാലഞ്ചുപേര് വളഞ്ഞു.അതിൽ ഉണ്ടായിരുന്ന ഒരാൾ അയാൾക്ക് നേരെ തോക്ക് ചൂണ്ടി.”ആരിത് എസ് ഐ സാറോ? ”
സുര ചിരിയോടെ ചോദിച്ചു.
“നിന്റെ ഈ ചിരി ഞാൻ നിർത്തിക്കുന്നുണ്ട്.മര്യദക്ക് വന്നാൽ നിനക്ക് നന്ന്.”അതോടൊപ്പം പത്രോസിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദേശം നൽകുകയും ചെയ്തു.ആ നിർദേശം പാലിച്ചുകൊണ്ട് രണ്ടുപേർ അയാളെ താങ്ങി പുറത്തേക്ക് നടന്നു.
“സാറെ…..ആത്മവിശ്വാസം നല്ലതാ.
അത് ആസ്ഥാനത്താവരുതെന്ന് മാത്രം.”
“ഗൺ പോയിന്റിൽ നിൽക്കുമ്പോഴും നിന്റെയീ കോൺഫിഡൻസ്,എന്നെ അത്ഭുതപ്പെടുത്തുന്നു.ഞാൻ വിചാരിച്ചതിലും ടഫ് ആണ് നീ.”
“ഇതൊക്കെ എന്തോന്ന് സാറെ.
ഇതിലും വലുത് കണ്ടിട്ടുണ്ട് സുര.
പിന്നെ ഇപ്പൊൾ പ്രതികരിക്കാത്തത്, കുടിച്ചുകൊണ്ടിരിക്കുന്നവർ നമ്മുടെ ഒരു ഷോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞാൻ വിട്ടു പിടിക്കുന്നത് ഇതിലെ ജീവനക്കാരെ ഓർത്തിട്ടാ.എന്തിനാ സാറെ ഇവിടെ അലങ്കോലമാക്കിയിട്ട് ആ പാവങ്ങളുടെ മൂന്ന് നാല് ദിവസത്തെ ജോലി കളയുന്നത്.”
“അപ്പൊ നിനക്ക് ഉരസാൻ താല്പര്യം ഇല്ല അല്ലയോ?”
“വേണ്ട സാറെ……..മറ്റൊരു അവസരത്തിൽ ആയിരുന്നു എങ്കിൽ ഒന്ന് നോക്കാമായിരുന്നു.ഇനി സാറിന് നിർബന്ധം ആണേൽ നമ്മുക്ക് ഒരു ഫുള്ളിനോട് കൊമ്പ് കോർക്കാം.
അവസാനം എണീറ്റു നിൽക്കുന്നവൻ ജയിക്കും……അവൻ ചോദിക്കുന്നത് തോറ്റവൻ കൊടുക്കുകയും ചെയ്യും.