എന്താ സാറെ…..ഒരു കൈ
നോക്കുന്നോ.ഞാൻ മൂന്നെണ്ണം അടിച്ചത് സാറ് ബോണസ് ആയിട്ട് വച്ചോ.”
“നായിന്റെ മോനെ…….പോലിസിനിട്ട് ഉണ്ടാക്കുന്നൊടാ….”
“നായ അല്ല സാറെ…..എന്റെ അച്ഛൻ നല്ലൊരു നായര് ആയിരുന്നു.ഇനി ആ പറഞ്ഞത് സാറിന്റെ കാര്യത്തിൽ ശരിയാണോ എന്നറിയില്ല.”
“തന്തക്ക് പറയുന്നോ…പന്ന കഴുവേറി
മോനെ…….?”നിന്നെ ഞാനിന്ന്……
ഇവനെ തൂക്കി ജീപ്പിൽ ഇടടോ.”
രാജീവ് ആക്രോശിച്ചു.
“എന്ത് വകുപ്പിലാ സാറെ….?”
“നിന്റെ തള്ള ഇരട്ട പെറ്റതിന്റെ വകുപ്പിൽ……ചിലക്കാതെ വന്നു കേറ് ജീപ്പിൽ….ഇല്ലേൽ ഒടിച്ചു മടക്കി കൊണ്ടുപോകാനും അറിയാം.”
“സാറെ കൂടുതൽ വിരട്ടൽ വേണ്ട.
സംസാരത്തിൽ അല്പം മാന്യതയും ആവാം.ചുറ്റും നിൽക്കുന്ന പോലീസ് ഏമാൻമാരുടെ ബലത്തിലാണെങ്കിൽ എപ്പോഴും അത് ഉണ്ടാവണം എന്നുമില്ല.പ്രത്യേകിച്ചും വികാരത്തിന് ശമനം തേടിപ്പോകുന്ന രാത്രികളിൽ.”
അത് കേട്ടതും കലിപൂണ്ട രാജീവ് സുരയുടെ കഴുത്തിൽ പിടിച്ചമർത്തി.
“സാറെ ഞാൻ ന്യായമായിട്ടുള്ളതാണ് ചോദിച്ചത്.”
“എന്നാൽ വകുപ്പ് കൂടി നീയറിഞ്ഞോ.
ജോലി ചെയ്യാൻ വന്ന പോലിസ് ഉദ്യോഗസ്‌ഥനെ തടഞ്ഞതിനും,മദ്യം കണ്ണിൽ ഒഴിച്ച് അയാളെ ആക്രമിച്ചതിനും.എന്താ ഇത്രയും പോരെ നിന്നെയൊന്ന് പൊക്കാൻ.”
“ഇച്ചിരി ബുദ്ധിമുട്ടാ……”
“ബുദ്ധിമുട്ടാൻ തന്നെയാ തീരുമാനം.
അപ്പൊ എങ്ങനാ…സഹകരിക്കുന്നൊ അതോ ഞങ്ങൾ മെനക്കെടണോ.”
“സാറ് വേണേൽ ബുദ്ധിമുട്ടിക്കൊ. പക്ഷെ ഇരുമ്പിനെ കൊണ്ടുപോവണം എങ്കിൽ അത് ഇരുമ്പ് തന്നെ വിചാരിക്കണം.”
അതുകേട്ട് കലിപൂണ്ട രാജീവ് ഇരുമ്പിന്റെ തലയിൽ ബിയർ കുപ്പി അടിച്ചൂടച്ചതും ഒരുമിച്ചായിരുന്നു.
കിട്ടിയ അടിയിൽ ബാലൻസ് പോയ
സുരയുടെ കയ്യിൽ വിലങ്ങു വീണിരുന്നു.കൈ പിന്നിലേക്ക് വച്ചു ബന്ധിച്ച സുരയെ രാജീവൻ പോലീസുകാരുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു. ഇരുമ്പുമായി പോലീസ് ജീപ്പ് പോയതും അതൊക്കെ കണ്ടുകൊണ്ടിരുന്ന ഒരാൾ തന്റെ ഫോൺ എടുത്തു ഡയൽ ചെയ്തു.
*****
സ്റ്റേഷനിനുള്ളിൽ സുരയെ ചോദ്യം ചെയ്യുകയാണ് രാജീവ്.കസേരയിൽ വിലങ്ങിന്റെ ബന്ധനത്തിൽ ഇരിക്കുന്ന സുരയുടെ നെറ്റി മുറിഞു ചോര കട്ട പിടിച്ചിരുന്നു.അയാൾക്ക് മുന്നിലായി രാജീവും.
“അപ്പൊ പറയ് ഇരുമ്പേ നിനക്ക് മാധവനും ആയി എന്താ ബന്ധം.”
ഒരു തുടക്കം എന്ന നിലയിൽ രാജീവ് ചോദിച്ചു.
“ഏത് മാധവൻ ആണ് സർ?”
“ഉരുണ്ട് കളിക്കണ്ട ഇരുമ്പേ…….നീ അറിയുന്ന ആള് തന്നെയാണ്.കിള്ളി മംഗലം ഗ്രൂപ്പിലെ……”
“ഓഹ് മാഷോ….അറിയും സർ.എന്താ
അതിന്?”
“ചുമ്മാ ചോദിച്ചതാ ഇരുമ്പേ…..നീ കാര്യം പറയുകയും ചെയ്തു.പക്ഷെ നിന്നെ ഞാൻ പൊക്കിയത് അതിനല്ല’
“പിന്നെ…….?”