ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Posted by

അന്ന് തുടങ്ങിയ കൂടിയാ.പക്ഷെ റപ്പായി പറയുന്ന സത്യങ്ങൾക്ക് ആരും ചെവികൊടുക്കാറില്ല.കുടിച്ചു വെളിവില്ലാതെ നടക്കുന്നവനെ ആര് കേൾക്കാൻ.എനിക്കറിയാം നീയും ആ കുട്ടിയും തമ്മിലുള്ള ബന്ധം.
അവള് പോലും ഒരു നിമിഷം നിന്നെ തള്ളിപ്പറഞ്ഞത് കൊണ്ടാണ് ഇപ്പൊ നീ എന്റെ മുന്നിൽ ഇരിക്കുന്നതും.”

“റപ്പായിചേട്ടാ……”

“ശംഭു…..അതിന്റെ സാഹചര്യം കൊണ്ടാവും അങ്ങനെയൊക്കെ.
മാധവൻ നിന്നെ തിരക്കുന്നുമുണ്ട്.
വൈകിട്ട് വഴിയിൽ കണ്ടപ്പോൾ ചോദിച്ചു,നിന്നെ കണ്ടിരുന്നോ എന്ന്?
എന്തൊക്കെയോ പറഞ്ഞു ഞാൻ പോരുകയും ചെയ്തു.നിനക്ക് തിരിച്ചു ചെന്നൂടെടാ…..നിന്റെ താലി വീണ പെണ്ണിനെ ഓർത്തെങ്കിലും.
ആ ചെകുത്താനിൽ നിന്നൊരു മോചനം നിന്നിലൂടെ ആഗ്രഹിച്ചവളാ,
കൈവിട്ട് കളയല്ലേടാ.”

“മനസിലാവും റപ്പായിചേട്ടാ…..ഇനി ഞാൻ ആ വീട്ടിലേക്കില്ല.എന്റെ എന്ന് പറയാൻ അവിടെ ആരും തന്നെയില്ല.
ഉള്ള ബന്ധങ്ങളൊക്കെ അന്ന് രാത്രി അവസാനിച്ചു.ഇനി തിരിച്ചൊരു പോക്ക്…….അതേക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടേയില്ല.”

“എടാ……ആ കൊച്ചു വല്ല കടും കൈ കാട്ടിയാൽ……”

“ഇല്ല ചേട്ടാ…..ഇതിലും വലുത് നേരിട്ട പെണ്ണാ.അവളുടെ മൗനം എന്നെ തളർത്തിയെന്നുള്ളത് നേരാ.പക്ഷെ വിട്ടുകളയില്ല.”

“……അത് മതി എനിക്ക്……”റപ്പായി അവന്റെ കരം കവർന്നു.അതെ സമയം വീണ്ടും അവരുടെ ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടി.
*****
ആ രാത്രി ആഘോഷമാക്കി അവർ
ആ തോട്ടിറമ്പിൽ നേരം വെളുപ്പിച്ചു.
എപ്പഴോ അടിച്ചതിന്റെ കെട്ടിൽ നിന്ന് പുറത്തുവന്ന റപ്പായി ശംഭുവിനെ തട്ടിവിളിച്ചു.ചെറിയ ഞരക്കത്തോടെ തിരിഞ്ഞു കിടന്ന അവനെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ റപ്പായി വീട്ടുമുറ്റത്തേക്ക് നടന്നു.ചെന്ന് നോക്കിയ റപ്പായി ഒന്ന് ഞെട്ടി.ഒരു കാർ തന്റെ വീടിനു മുന്നിൽ കിടക്കുന്നു.തനിക്ക് പരിചയമില്ലാത്ത വാഹനം അയാൾ മനസ്സിലോർത്തു.

“എവിടെടോ മാപ്പിളെ അവൻ……?”
അയാളെ കണ്ട് വണ്ടിയിൽ നിന്നും ഇറങ്ങിക്കൊണ്ട് അയാൾ ചോദിച്ചു.

തുടരും
ആൽബി.

Leave a Reply

Your email address will not be published. Required fields are marked *