ഭർത്താവിനെ കിട്ടിയ സന്തോഷത്തിൽ ആണ്,, ആഹാ നല്ല ചായ നിന്റെ ആദ്യ ഭർത്താവ് എന്ത് ഭാഗ്യവാൻ ആണെടീ ഇതുപോലെ ഒരു ഭാര്യയെ കിട്ടിയില്ലേ അയാൾക്ക്,, അച്ഛൻ അമ്മയോട് പറഞ്ഞു ,, എനിക്ക് അയാളുടെ കാര്യം കേൾക്കേണ്ട ഇപ്പോൾ എന്റെ ഭർത്താവ് നിങ്ങൾ ആണ് അമ്മ അച്ഛന്റെ നെഞ്ചിലെയ്ക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു അച്ഛൻ അമ്മയെ കെട്ടിപിടിച്ചു പെട്ടെന്ന് ഞാൻ നോക്കുന്നത് കണ്ട അമ്മ അച്ഛന്റെ നെഞ്ചിൽ നിന്ന് മാറി,, രാവിലത്തെ ആഹാരവും കഴിച്ചു കൊണ്ട് അച്ഛൻ ഇറങ്ങി,, എങ്ങോട്ടാ പോകുന്നെ പെട്ടെന്ന് അമ്മ പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു ഇവിടുത്തെ അടുത്തുള്ള അമ്പലത്തിൽ വരെ പോകുവാണ് അച്ഛൻ പറഞ്ഞു,, ഒരു നൈറ്റി ആണ് അമ്മയുടെ വേഷം,, ഇനിയും ഈ ശാന്തിപണിയ്ക്ക് പോകണോ വേറെ എന്തെങ്കിലും ജോലി നോക്കിയാൽ പോരെ അമ്മ ചോദിച്ചു,, ഇത് അല്ലാതെ വേറൊരു ജോലിയും എനിക്ക് അറിയില്ല സമയം പോകുന്നു ഞാൻ പോയിട്ട് പെട്ടെന്ന് വരാം അച്ഛൻ പറഞ്ഞു കൊണ്ട് പോയി അമ്മ തുണി അലക്കാൻ പിന്നാമ്പുറത്തെയ്ക്കും പോയി,, എനിക്ക് ആകെ മടുപ്പ് ആണ് പുതിയ സ്ഥലം ആരെയും പരിചയവും ഇല്ല എങ്ങനെയോ ഉച്ച വരെ ഞാൻ തള്ളി നീക്കി കുറച്ചു നേരം കഴിഞ്ഞു അച്ഛൻ വന്നു അച്ഛന്റെ ദുഖത്തോടെ ഉള്ള ഇരിപ്പ് കണ്ടുകൊണ്ട് അമ്മ ചോദിച്ചു ,, എന്ത് പറ്റി അമ്പലത്തിൽ പോയില്ലേ,, അവിടെ പുതിയ ആൾ വന്നു അയാൾ ആണ് ഇപ്പോൾ ശാന്തി പണി നോക്കുന്നത്,, കൈയിലെ പണവും തീർന്നു,, എങ്ങനെ ആണ് ഇനി നമ്മുടെ ചെലവ് നടക്കുന്നത് ഇനി എന്ത് ജോലിക്ക് ഞാൻ പോകും നിനക്ക് ഇപ്പൊ തോന്നുണ്ടോ എന്റെ കൂടെ ഇറങ്ങി വരണ്ടേയായിരുന്നു വെന്ന്,,, എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നത് എന്റെ കൈയിൽ രണ്ട് സ്വർണ്ണ വളയുണ്ട് തൽക്കാലത്തെ ആവിശ്യത്തിന് അത് പണയം വയ്ക്കാം,, ഹേ വേണ്ട അത് നിന്റെ കൈയിൽ തന്നെ ഇരുന്നോട്ടെ നീ ഇപ്പോൾ കഴിക്കാൻ എന്തെങ്കിലും എടുക്ക്,, ഞാൻ ചോറ് എടുക്കാം അമ്മ അടുക്കളയിൽ പോയി ഞങ്ങൾക്ക് ഉള്ള ചോറു ആയി വന്നു അച്ഛനും എനിക്കും അമ്മ ചോറ് വിളമ്പി അമ്മയും കൂടെ ഇരുന്നു,, നാളെ മുതൽ വേറെ എന്തെങ്കിലും ജോലി നോക്കണം അച്ഛൻ കഴിക്കുന്നതിനിടയിൽ പറഞ്ഞു,, ഇപ്പൊ എന്തിനാ അതൊക്കെ ആലോചിക്കുന്നത് അമ്മ കറി അച്ഛന്റെ പ്ലേറ്റിൽ ഒഴിക്കുന്നതിനിടയിൽ പറഞ്ഞു.
അച്ഛൻ ചോറ് ഉണ്ട് എഴുന്നേറ്റു ഞങ്ങളുടെ ചെലവുകൾ ഇനി എങ്ങനെ നടക്കും എനിക്ക് തോന്നി,, ഞാനും പെട്ടെന്ന് എഴുന്നേറ്റു,, എപ്പോഴും വീട്ടിൽ ഇരുന്നാൽ മടുപ്പ് ആണല്ലോ എങ്ങോട്ട് പോവും അടുത്ത് വീട് പോലും ഇല്ലല്ലോ പെട്ടെന്ന് അമ്മ അച്ഛനോട് ചോദിച്ചു,, ചേട്ടാ ഇവിടെ അടുത്ത് കട വല്ലതും ഉണ്ടോ,, എന്തിനാടീ അടുക്കളയിൽ ഉള്ള സാധനങ്ങൾ തീർന്നു,, അച്ഛൻ കൈയിൽ ഉണ്ടായിരുന്ന നൂറു രൂപ എനിക്ക് തന്നു കൊണ്ട് പറഞ്ഞു,, എടാ ഇവിടെ അടുത്ത് ഒരു കട ഉണ്ട് നീ പോയി അരിയും സാധങ്ങളും വാങ്ങി കൊണ്ട് വാ,, ഞാൻ അതും വാങ്ങി ഇറങ്ങി,, കവലയിലെ ആൾക്കാർ എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ കടയിൽ ചെന്നു പെട്ടെന്ന് കടക്കാരൻ എന്നോട്,, നീ ഏതാ ഇതിനു മുൻപ് നിന്നെ ഇവിടെ ഒന്നും ഞങ്ങൾ കണ്ടിട്ടില്ലല്ലോ,, ഞാൻ ഇവിടെ ആദ്യമായിട്ട് ആണ്,, എന്താ നിനക്ക് വേണ്ടത്,, അരിയും കുറച്ചു പച്ചക്കറികളും ഞാൻ അതും വാങ്ങി നടന്നു വഴിയിൽ കൂടി നടന്ന് വരുന്ന രണ്ടുപേർ എന്നോട് ചോദിച്ചു,, നീ ഏതാ നിന്നെ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ എന്താ നിന്റെ അച്ഛന്റെ പേര്,, ജഗനാഥൻ,, നമ്മുടെ അമ്പലത്തിലെ ശാന്തി നിന്റെ അമ്മയാണോ അയാളുടെ കൂടെ ഇറങ്ങി വന്നത് അമ്പലത്തിലെ ശാന്തി പണി എല്ലാം പോയല്ലോ പിന്നെ എങ്ങനെ ചെലവ് കഴിയും പൊയ്ക്കോ,, അവരുടെ പരിഹാസം കേട്ടു കൊണ്ട് ഞാൻ വീട്ടിലെയ്ക്ക് ചെന്നു ഞാൻ അമ്മയുടെ കൈയിൽ സാധനങ്ങൾ കൊടുത്തു,, ഉമ്മറത്തു ഇരുന്നു അച്ഛൻ അമ്മയെ വിളിച്ചു,, എടീ ഇവനെ സ്കൂളിൽ ചേർക്കെണ്ടെ,, അമ്മ അടുക്കളയിൽ നിന്ന് വന്നു പറഞ്ഞു,, ചേർക്കണം,, ഞാനും എന്തെങ്കിലും ജോലി നോക്കാം,, വേണ്ട നീ ജോലിയ്ക്ക് ഒന്നും പോകണ്ട അങ്ങനെ വൈകുന്നേരം ആയി ഞാൻ കുളിയൊക്കെ കഴിഞ്ഞു,, അമ്മ അടുക്കളയിൽ ജോലി ഒക്കെ തീർത്തു ആ ദിവസവും പെട്ടെന്ന് പോയി പിറ്റേന്ന് ദിവസം ഞാൻ എഴുന്നേറ്റു,, അച്ഛൻ എങ്ങോട്ടോ പോകാൻ ഉള്ള ഒരുക്കത്തിൽ ആണ്,, എങ്ങോട്ടാ രാവിലെ തന്നെ,, അമ്മ ചോദിച്ചു,, വല്ല ജോലിയും കിട്ടുമോന്ന് നോക്കട്ടെ അച്ഛൻ പറഞ്ഞു കൊണ്ട് ഇറങ്ങി