അപ്പോഴേക്കും ജോളിയും സത്യനും അങ്ങോട്ട് വന്നു .സത്യന്‍റെ നിര്‍ദ്ദേശപ്രകാരം ജോളിയുടെ ഫ്രണ്ട് കൂടിയായ DYSP മഹേഷ് കുമാറിനെ ഫോണ്‍ ചെയ്യുകയായിരുന്നു ജോളി, കൂടെ സത്യനും ഉണ്ടായിരുന്നു . സ്റെല്ലയെ ഇറക്കി ചോദ്യം ചെയ്യുന്നത് കണ്ടിട്ട് ജോളിയെ വിളിക്കാന്‍ ചെന്നതായിരുന്നു ദേവകി . ചന്ദ്രന്‍ അപ്പോഴും ആ ആഖാതത്തില്‍ നിന്ന് മോചിതനായിട്ടുണ്ടായിരുന്നില്ല.
” അതെങ്ങനെ നിനക്കറിയാം ? നിന്‍റെ ആങ്ങളെടെ സെറ്റപ്പാണോ ഇവള് ? ങേ … അവന്‍ നിന്‍റെ ഇളയതാന്നല്ലേ പറഞ്ഞെ ..നിനക്കെത്ര വയസുണ്ടെടി?’ വര്‍ക്കി സ്റെല്ലക്ക് നേരെ തിരിഞ്ഞു .
” മുപ്പത്തിയെട്ട്”
” ഹ്മം … കിളുന്തു പിള്ളേരെയാ നിനക്ക് പ്രിയം അല്ലേടി ?’
” സാറേ …അതെന്‍റെ ഭാര്യയാ” അത് കേട്ട് കൊണ്ടാങ്ങോട്ടു വന്ന ജോളി പറഞ്ഞു
” ആഹാ …തന്‍റെ ഭാര്യയാണോ ഇവള് ? തനിക്കെന്നാ പണി ?’ വര്‍ക്കി ജോളിയെ അടിമുടി നോക്കി
” എനിക്ക് ബിസിനെസ്സാ ..ജൂവലറിയും, ബാറും , ഫിനാന്‍സും ഒക്കെയുണ്ട് .എന്‍റെ സ്റാഫാ മരിച്ച തോമസ് .”
ബാറെന്നു കേട്ടപ്പോള്‍ വര്‍ക്കിയുടെ ഉണ്ട കണ്ണുകള്‍ ഒന്ന് കൂടി മുഴുത്തു.
” താനെങ്ങനാ ഇവിടെ വന്നെ ? സത്യാ താനാണോ ഇയാളെ വിവരം അറിയിച്ചത് ?’
” അല്ല ..സാറെ ..ഞങ്ങള്‍ വരുമ്പോ ജോളിസാര്‍ ഇവിടെയുണ്ടായിരുന്നു “
” തനിക്കെന്നാ ഇവിടെ പരിപാടി ? താനാണോ തോമസിനെ കൊന്നത് “
” സാറേ ഞാന്‍ ഇവിടെയുണ്ടായിരുന്നു …ചന്ദ്രേട്ടന്‍ എന്‍റെ വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു ..ഞാനിടക്കിടക്ക് ചന്ദ്രേട്ടനെ കാണാന്‍ വരാറുണ്ട് “
‘ എടൊ ജോളി” വര്‍ക്കി ജോളിയുടെ തോളില്‍ കൈ വെച്ചു
” താന്‍ നടന്ന കാര്യം മാത്രം അങ്ങ് പറഞ്ഞാ മതി …കേട്ടോ …ഹ്മ്മം മനസിലായല്ലോ ..’ വര്‍ക്കിയുടെ തോളിലെ പിടുത്തവും മൂര്‍ച്ചയുള്ള നോട്ടവും കൂടിയായപ്പോള്‍ ജോളി ആകെ വല്ലാതായി .
” നിനക്ക് നിന്‍റെ ഭാര്യയെ സംശയം തോന്നി തുടങ്ങിയിട്ടെത്ര നാളായി ?’
” സാറെ .. എനിക്കവളെ സംശയം ഒന്നുമില്ല …അങ്ങനത്തെ പെണ്ണല്ല അവള്‍ …”