” ആ .. നമുക്കിപ്പോ പോയിട്ട് നാളെ പകല്‍ വരാം … ഇനിയിപ്പോ നിങ്ങളിവിടെ നിക്കണോന്നില്ല ..നൈറ്റ് പട്രോളിംഗ് ശക്തമാക്കിയാല്‍ മതി .. ഒരു വണ്ടി എപ്പോഴും ഈ സൈഡില്‍ കാണണം ” .
വർക്കി അവരെയും കൊണ്ട് സ്റെഷനിലെക്ക് പോകാന്‍ ഇറങ്ങി മെയിന്‍ റോഡില്‍ ഇറങ്ങുന്നതിനു മുന്‍പേ സത്യന്‍റെ ജീപ്പ് വന്നു
” ആ പെണ്ണ് വല്ലതും പറഞ്ഞോടോ?’
” ഇല്ല സാറേ ..അതാകെ വിഷമിച്ചു നിക്കുവാ.. ആ പെണ്ണങ്ങനത്തെ ആളല്ല സാറേ .. ജോളിസാറിനേം അവരേം ഒക്കെ എനിക്ക് നേരത്തെ അറിയാവുന്നതാ ..”
” ഹ്മം … താന്‍ കേറ് ..സ്റെഷനിലെക്ക് പോകാം അവളെന്നാ പറയുന്നെന്ന് നോക്കാലോ .. ഈ ജീപ്പ് പട്രോളിങ്ങിനു പോട്ടെ … ആഹ ..പിന്നെയാ SI ടെ സസ്പെന്‍ഷന്‍ എന്തായി .. ബുള്ളറ്റ് കിട്ടിയോ ?’
” ഇല്ല .സാറേ .. മൂന്നു മാസമല്ലേ സസ്പെന്‍ഷന്‍ …ആളൊരു പാവമാ സാറേ .. “
” ഹ്മം ..വാ കേറ്”
വര്‍ക്കി ജീപ്പിലെക്ക് കയറി
” അത് പിന്നെ സാറേ … സ്റെല്ല സ്റെഷനില്‍ അല്ല …”
“പിന്നെ ? ” വര്‍ക്കി ബ്രേക്കില്‍ കാലമര്‍ത്തി. ടയര്‍ റോഡിലുരഞ്ഞു കത്തിയ സ്മെല്‍ അവിടെ പടര്‍ന്നു
” സാറെ ..അത് പിന്നെ ..DYSP വിളിച്ചു പറഞ്ഞോണ്ട് ..അവരെ ക്വാര്‍ട്ടെര്‍സിലേക്കാ കൊണ്ട് പോയെ ‘
‘ അതാണോ ? ഞാനോര്‍ത്തു അവള് ചാടി പോയെന്നു .. എന്നാ അങ്ങോട്ട് പോകാം “
വര്‍ക്കി വീണ്ടും ജീപ്പെടുത്തു… പോലീസ് ക്വാര്‍ട്ടെര്‍സിന്‍റെ മുകള്‍ നിലയില്‍ ഒരു ക്ലബ്ബും , കോണ്‍ഫ്രന്‍സ് ഹാളും പിന്നെയൊരു സെല്ലും ഒക്കെയുള്ള വലിയ സജ്ജീകരണം ഉണ്ട് ..VIP കുറ്റവാളികളോ രാഷ്ടീയക്കാരോ ഒക്കെ ഉള്‍പ്പെട്ട കേസ് ആണെങ്കില്‍ സ്റെഷനില്‍ നിന്നധികം അകലെയല്ലാത്ത ക്വാര്‍ട്ടേര്‍സില്‍ വെച്ചാണ് ചോദ്യവുമൊക്കെ
ജീപ്പ് അല്‍പം കൂടി ചെന്നപ്പോള്‍ അവരുടെ വണ്ടിയെ ഓവര്‍ടെക്ക് ചെയ്ത് ഒരു” JEEP” കയറി വന്നു
” ഏതു നായിന്‍റെ മോനാ പോലീസ് ജീപ്പ് കണ്ടിട്ടും ഇത്ര കഴപ്പ് ?’
” സാറേ …അത് ജോളി സാറിന്‍റെ വണ്ടിയാണല്ലോ .. പുള്ളിക്ക് മാത്രമേ ഈ വണ്ടിയിവിടെ ഉള്ളൂ …”
” വര്‍ക്കി ജോളിയുടെ ജീപ്പിന് മുന്നേ കയറ്റി കൈ കാണിച്ചു . ജോളി വണ്ടിയൊതുക്കി ഇറങ്ങി വന്നു