എന്നാരുന്നു മോനെ രാവിലെ പ്രശ്നം?
ആർക്കറിയാം പാപ്പാ അവരു കെട്ടിയോനും കെട്ടിയോളും കൂടി വഴക്കുണ്ടാവാൻ വല്ല കാരണവും വേണോ നമ്മളെങ്ങാനും മിണ്ടിയാൽ അവരൊന്നാവും എന്നെ പിടിച്ചു പുറത്താക്കുവേം ചെയ്യും അതു കൊണ്ടു ഞാൻ മൈൻഡ് ചെയ്യാറില്ല
മോനൊരു പെണ്ണ് കെട്ട് അപ്പൊ പകുതി പ്രശ്നം തീരും ന്നെ
എന്നിട്ട് വേണം ഇനി കെട്ടിയവളുടെ ചീത്ത വിളി കൂടി ഞാൻ കേൾക്കാൻ അല്ലെ
അങ്ങനെ ഒന്നുമല്ല മോനെ ഇപ്പോ തന്നെ ഒരുപാട് വൈകി ഇനിയും കാത്തിരുന്നു സമയം കളയരുത് ഇനി മോന്റെ മനസ്സിൽ ആരേലും ഉണ്ടെങ്കിൽ പറ പാപ്പൻ അച്ഛനോട് പറഞ്ഞു കെട്ടിച്ചു തരാം
എന്റെ പാപ്പാ രാവിലെ 8.30 മുതൽ രാത്രി 7 മണി വരെ നമ്മൾ ഒരുമിച്ചല്ലേ എന്നിട്ട് പാപ്പൻ എപ്പോഴേലും കണ്ടിട്ടുണ്ടോ ഞാൻ ആരെയേലും പ്രേമിക്കുന്നെ
അതും ശരിയാണല്ലോ ന്നാ പിന്നെ നീ പോയി ഒരു പെണ്ണിനെ പ്രേമിക്ക് അങ്ങനേലും ഒരു പെണ്ണ് കെട്ട്
അതൊക്കെ അതിന്റെ സമയത്ത് നടക്കട്ടെ പാപ്പാ മുതലാളി തിരിച്ചു വരുന്ന കാര്യം വല്ലോം പറഞ്ഞാരുന്നോ
ഓ ആ പോക്ക് കണ്ടിട്ട് ഇനി നാളെ രാവിലെ നോക്കിയാ മതി ന്നാ തോന്നണേ
ന്നാ പിന്നെ ഒരെണ്ണം പൊട്ടിച്ചാലോ പാപ്പാ?
ഇപ്പോഴോ അടക്കാറായിട്ട് പോരെ മോനെ
ഇപ്പൊ മേടിച്ചാലല്ലേ പറ്റു പാപ്പൻ പോയി ഒരെണ്ണം വാങ്ങിച്ചോണ്ട് വാ 1000 രൂപ എടുത്തു പാപ്പന്റെ കയ്യിൽ കൊടുത്തു പാവം രണ്ടു ലോഡ് കേറ്റി വിട്ടപ്പോഴേക്കും നന്നായി മടുത്തിരിന്നു
ഇടക്ക് ഞങ്ങൾ ഇങ്ങനെ കൂടാറുണ്ട് ഒരു ഫുൾ വാങ്ങിയാൽ ഞാൻ മൂന്നെണ്ണം അടിക്കും ബാക്കി കുപ്പിയോടെ പാപ്പന് കൊടുത്തു വിടും അതു കൊണ്ടു ഈ കാര്യം ഒരിക്കലും അച്ഛനോട് പറയുകയും ഇല്ല