“” അയ്യോ “” എന്നും പറഞ്ഞ് അങ്ങോട്ട് ചാടി അവിടെ കിടന്ന ഒരു കല്ലിൽ കാൽ തട്ടി വിരലിന്റെ അടുത്ത് ചെറുതായൊന്ന് മുറിഞ്ഞു, ഞാൻ ചുമ്മാ തമാശ കളിച്ചതാണ് പക്ഷേ അവൾക്ക് പേടിയായിരുന്നു. ഞാൻ അതിനെ വേഗം കുറച്ചു ദൂരേക്ക് എറിഞ്ഞ് അവളുടെ അടുത്തേക്ക് വന്നു പക്ഷേ അവൾക്ക് അതൊന്നും വലിയ കാര്യമല്ലെന്നു തോന്നുന്നു. അവൾ പൈപ്പിൽ വെള്ളം എടുത്ത് കഴിക്കുകയായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി സോറി പറഞ്ഞു, പക്ഷേ അവൾ എൻറെ മുഖത്തേക്ക് നോക്കുന്നില്ല “”ഞാൻ നിന്റെ കാല് കെട്ടി തരാം””
എന്നു പറഞ്ഞു അവൾ “”വേണ്ട”” എന്ന് പറഞ്ഞു , പെട്ടെന്ന് തന്നെ അവൾ അടുത്തുള്ള പേരക്ക മരത്തിലോട്ട് പിടിച്ചുനിന്നു തലകറങ്ങുന്നത് പോലെ തോന്നുന്നു എന്നു പറഞ്ഞു നട്ടുച്ച സമയമല്ലേ ചോര പോയത് കൊണ്ട് വിപി കുറഞ്ഞതാവും ഞാൻ അവളുടെ കയ്യിലും മറുകൈ മുതുകത്തും പിടിച്ച് അകത്തേക്ക് നടന്നു. കഴിഞ്ഞദിവസം എളാപ്പയുടെ കാലിൽ എന്നോ പറ്റിയ ഒരു മുറിവ് ഡ്രസ്സ് ചെയ്തുകൊടുക്കുന്നത് ഞാൻ കണ്ടായിരുന്നു ,
ഞാൻ ആ പാത്രം എടുത്തു കൊണ്ടുവന്ന അവൾ ഇരിക്കുന്നതിന്റെ താഴെ നിലത്തിരുന്നു അവളെപ്പോഴും ഏതോ ലോകത്ത് ആയിരുന്നു ഞാൻ പതുക്കെ കാല് എന്റെ മടിയിലോട്ട് കയറ്റി വെച്ച് ഡ്രസ്സ് ചെയ്ത് കൊടുത്തു. അവൾ “”സാരമില്ല “” എന്ന് പറഞ്ഞെങ്കിലും അത്യാവശ്യം ഒരു മുറിവുണ്ടായിരുന്നു അവിടെ , അതുകഴിഞ്ഞ അവളെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു . ഞാൻ പുരികം കൊണ്ട് എന്തെന്ന് ചോദിച്ചു അവൾ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു. ഞാൻ എഴുന്നേറ്റ് അവളെ എഴുന്നേൽപ്പിച്ചു അതുവരെ ഓക്കേയാണെന്ന് പറഞ്ഞ അവൾക്ക് നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.
ഞാൻ “”ഓക്കേ അല്ലേ?!!”” എന്ന് ചോദിച്ചു “”പറവല്ലേ ഞാൻ പോയി ബാക്കി ക്ലീൻ പണ്ണുവാ!””
എന്നും പറഞ്ഞ് പോകാൻ ഒരുങ്ങി പെട്ടെന്ന് തൊട്ടടുത്ത ഗ്രില്ലിലേക്ക് പിടിച്ചു തല അമർത്തു നിന്നു നട്ടുച്ച ആയതുകൊണ്ട് കാലിൽ നിന്ന് കുറച്ച് ചോര പോയതുകൊണ്ട് അവൾക്ക് തലകറങ്ങുന്ന പോലെ തോന്നുന്നു എന്ന് തോന്നുന്നു, ഞാൻ അവളെ പിടിച്ച് അവിടെ ഇരുത്തി കുറച്ച് വെള്ളം എടുത്തു കൊടുത്തു ,എന്നിട്ട് കിടക്കാൻ പറഞ്ഞു “ഞാൻ ക്ലീൻ ചെയ്തോളാം നീ പോയി കിടക്ക് “”എന്ന് പറഞ്ഞു “”ഷാനു!! വേണ്ട ഞാൻ ചെയ്തിടാം,”