അവളുടെ മറുപടി കേൾക്കാതെ ഞാൻ അവളെ കോരിയെടുത്ത് വീടിൻറെ പുറകിലോട്ട് നടന്നു ഇരുമ്പ് കൊണ്ട് ഒരു കോണി മുകളിലോട്ട് ഉണ്ടായിരുന്നു അതിലെ കയറിച്ചെന്നതും ഒരു ചെറിയ ഡോർ തകരം കൊണ്ടുള്ളതാണ് അവൾ ഇരു കൈകൾ കൊണ്ടും എൻറെ കഴുത്തിൽ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു ”
വേണ്ട !!വേണ്ട”” എന്നെല്ലാം പറയുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ ആ ഡോർ തുറന്നു ഒരു കൊച്ചു വീടുപോലെ തോന്നി എനിക്ക് ഒരു റൂം മാത്രമുള്ള ടെറസിന്റെ മുകളിൽ ഒരു കൊച്ചു വീട് .. ഇത്രയും നാൾ ഞാൻ അവിടെ താമസിച്ചിട്ടും ഞാൻ കാണാത്ത ആ വീട്ടിലെ മറ്റൊരു വീട്!!,, ഉള്ളിൽ കയറി അവൾ ഒന്ന് കുതറി ഇറങ്ങാൻ ശ്രമിച്ചു, ഞാൻ പതുക്കെ അവളെ താഴെ നിർത്തി .
അവളുടെ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി ലൈറ്റ് ഇട്ടതിനു ശേഷം അവളെ കൈപിടിച്ച് കട്ടിലിൽ കിടത്തി ഒരു ചെറിയ കട്ടിൽ രണ്ടുപേർക്ക് കഷ്ടിച്ച് കിടക്കാൻ പറ്റും അവൾ എൻറെ കണ്ണിലോട്ട് നോക്കി ഒരുപാട് അർത്ഥമുണ്ടായിരുന്നു ആ നോട്ടത്തിന് !, വിയർപ്പ് പൊടിഞ്ഞ അവളുടെ നെറ്റിത്തട്ടത്തെ ഇരുകൈകൾ കൊണ്ടും തുടച്ചുമാറ്റി ആ നെറ്റിയിൽ അമർത്തി ഒന്ന് ചുംബിച്ചു !!!,,
“”കുറച്ചു നേരം കിടന്നോ ട്ടോ , വിപി കുറഞ്ഞതാ ഇപ്പോൾ മാറും!””, എന്നും പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വാതിലും അടച്ചു പുറത്തേക്കിറങ്ങി ഞാൻ വാതിലടിക്കുമ്പോഴും നിറവികാരമായി എൻറെ കണ്ണുകളിലേക്ക് നോക്കി അവൾ കിടന്നു.
ഞാൻ പതുക്കെ താഴെ ചെന്നു ഷെഡ് എല്ലാം വൃത്തിയാക്കി , വിചാരിച്ച പോലെ അല്ലായിരുന്നു നല്ല കഷ്ടപ്പാട് ഉണ്ടായിരുന്നു, ലോറി എത്തിയപ്പോഴേക്കും എല്ലാ പണിയും തീർന്ന് അവർക്ക് ഷെഡ് കാട്ടിക്കൊടുത്തു കിച്ചണിന്റെ പടിയിലിരുന്നപ്പോൾ ലോറിയുടെ സൗണ്ട് കേട്ടായിരിക്കണം അവൾ എഴുന്നേറ്റ് താഴേക്ക് വന്നിരുന്നു കുളിച്ച് ഈറൻ അണിഞ്ഞ മുടിയുമായാണ് താഴേക്ക് വന്നത് . ഇതുവരെ ഞാൻ അവളെ ആ കണ്ണുകൾ കൊണ്ട് നോക്കാഞ്ഞിട്ടാണോ എന്നറിയില്ല അവൾക്ക് വല്ലാതെ സൗന്ദര്യം വർദ്ധിച്ച പോലെ എനിക്ക് തോന്നി. ഞാൻ അവളുടെ കണ്ണിലോട്ടു നോക്കി പുഞ്ചിരിച്ചു, പുഞ്ചിരി തിരിച്ചു എനിക്ക് സമ്മാനിച്ച “ക്ഷീണിച്ചൂലെ””