“”എന്തെല്ലാം ആണ് ഷെഫി വിശേഷങ്ങൾ?!! നിന്നെ കുഞ്ഞായിരിക്കുബോൾ കണ്ടതാണ്, ഉമ്മ പോയതിൽ പിന്നെ നീ ഞങ്ങളുമായിട്ട് ഒരു കൂട്ടം ഇല്ല അല്ലേ?!! “” അങ്ങനെയല്ല അല്ല എളാപ്പ !! ആരും അങ്ങോട്ടും വരാറില്ല ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ അറിയത്തുമില്ലല്ലോ,,!! “” ആ അതൊക്കെ പോട്ടെ നാളെ കോളേജിൽ അഡ്മിഷൻ എടുക്കാൻ പോണ്ടേ ?!! ടീച്ചർ മേടത്തിന്റെ കോളേജ് ആണ് , നീ പെട്ടല്ലേ?!! പ്രവാസലോകം അവശനാക്കപ്പെട്ട ആ മനുഷ്യൻ ഒരു കോമഡി പറഞ്ഞു ചിരിച്ചു. ഒരു പാവം മനുഷ്യൻ ഒരുപാട് അസുഖങ്ങളുടെ ഒരു കൂമ്പാരം ആണ് അദ്ദേഹം. എല്ലാം അവസാനിപ്പിച്ച് ഇപ്പോൾ നാട്ടിൽ കൃഷികളുമായി കഴിഞ്ഞു കൂടുന്നു. അദ്ദേഹം നടത്തിപ്പ് മാത്രം ഒരുപാട് പണിക്കാർ ഉണ്ട് . എങ്കിലും മൂപ്പര് ഹാപ്പിയാണ്, അങ്ങിനെ ഫുഡും കഴിച്ചു കിടന്നു, രാവിലെ ഇളയമ്മ തട്ടി വിളിച്ച പ്പോയാണ് ഞാൻ എഴുന്നേറ്റത്, സമയം 11 മണിയായിരുന്നു,
“”എന്ത് ഉറക്കമാണ് ഇത് !!!##
ഇളയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു, “””നാളെമുതൽ ഇത് നടക്കില്ല ട്ടോ, നാളെ നമുക്ക് ഒരുമിച്ച് പോവാം, അഡ്മിഷൻ ഉള്ളതല്ലേ ,പക്ഷെ ക്ലാസ് തുടങ്ങിയാൽ പിന്നെ നീ ഒരു 9.30 ആകുമ്പോയേക്കും വന്നാ madhi , ഞാൻ 7.30 പോകും ഒരു കുട്ടിക്ക് ട്യൂഷൻ എടുക്കാൻ ഉണ്ട്, എളാ പ്പ രാവിലെ തന്നെ പോകും, സൈനബ ഉണ്ടാവും അവൾ ഭക്ഷണം തരും, എന്നിട്ട് നീ വന്നാൽ മതി !, നമുക്ക് ഒരുമിച്ച് തിരിച്ചു വരാം ,””” ഇതെല്ലാം പറഞ്ഞു ഇളയമ്മ താഴെ പോയി,
അന്നത്തെ ദിവസം അങ്ങിനെ പോയി. തിങ്കളാഴ്ച രാവിലെ കുളിച്ചൊരുങ്ങി താഴേക്ക് പോയതേ ഓർമ്മയുള്ളൂ അഡ്മിഷനും കോളേജിൽ പോക്കും എല്ലാം കൂടെ ആ ദിവസം കടന്നു പോയി, ഒരുപാട് വലുതൊന്നുമല്ലാത്ത ഒരു കോളേജ് ചെറിയൊരു ഗ്രൗണ്ടും പിന്നെ കുറെ ബിൽഡിങ്ങുകളും ഇത്രയുമേ ഞാനെൻറെ ശ്രദ്ധയിൽ പെട്ടുള്ളൂ ഇനിയും പോകാനുള്ളതല്ലേ പത്ത് ദിവസം കഴിഞ്ഞിട്ടാണ് ക്ലാസ് തുടങ്ങുന്നത്. ഇതിനിടയിൽ സൈനബയായും ഇളയമ്മയും എളാപ്പയും എല്ലാം നല്ല കൂട്ടായി. 10 ദിവസം കഴിഞ്ഞിട്ടാണ് കോളേജ് തുടങ്ങുന്നത്.