ബസ്സ് ഓടി തുടങ്ങിയതും മുഖത്തേക്ക് അടിക്കുന്ന കുളിർതെന്നലിന്റെ തണുപ്പിൽ ഞാൻ സീറ്റിലേക്ക് ചാറി കണ്ണുകളടച്ചിരുന്നു….
ബസ്സിൽ ഒഴുകിയിറങ്ങുന്ന പഴയ ഗാനങ്ങൾ കൂടി ആയപ്പോൾ കുറച്ചധികം ദിവസമായി മനസ്സിൽ നിന്നുമിറങ്ങിപ്പോയ സമാധാനം..സന്തോഷം ചാറ്റൽ മഴപോലെ എന്റെ മനസ്സിന്റെ മണ്ണിലേക്ക് പെയ്തിറങ്ങി.
ശാന്തമായ മനസ്സോടെയാണ് ഞാൻ കവലയിൽ നിന്നും ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയേ നടന്നത്.
മാനത്തുരുണ്ട് കൂടിയ കാർമേഘങ്ങൾ ചെറുമുത്തുക്കൾ പോലെ മഴത്തുള്ളികളെ ഭൂമിയുടെ മണ്ണിലേക്ക് വാരിയെറിഞ്ഞു.
ചാറ്റൽ മഴ കൂടുന്നതിന് മുന്നെ വീട്ടിൽ കയറണമെന്ന ഉദ്ദേശത്തിൽ ഞാനാ നാട്ടുവഴിയിലൂടെ അൽപ്പം വേഗത്തിൽ നടന്നു. പക്ഷെ കൃഷ്ണന്റെ ക്ഷേത്രം എത്തുമുന്നേ മഴയുടെ കഠിന്യം വർദ്ധിച്ചു…
ക്ഷേത്രത്തിന്റെ അരികിൽ വയലിനോട് ചേർന്നൊരു കുളമുണ്ട്. കുളത്തിനോട് ചേർന്ന് തന്നെ വസ്ത്രം മാറാനും മറ്റുമായി ഒരു കുളപ്പുരയും.
മഴ ശക്തിയാർജിച്ചപ്പോൾ ഞാൻ ഓടി കുളപ്പുരയുടെ കാവടത്തിലേക്ക് കയറി നിന്നു.
സമയം ആറര കഴിഞ്ഞു…!
സന്ധ്യ ആയതിന്റെ ഇരുളും ഒപ്പം കാർമേഘങ്ങൾ ആകാശത്തെ മൂടിയതിനാലും അന്തരീക്ഷം ഇരുട്ട് പടർന്നുപിടിച്ചു കിടക്കുകയാണ്.
താളത്തിൽ പെയ്യുന്ന മഴത്തുള്ളികളെ ശപിച്ചുകൊണ്ട് മഴയും നോക്കി നിൽകുമ്പോൾ ആണ് ഞാൻ അവളെ വീണ്ടും കണ്ടത്….
കണ്ണനെ തൊഴുതു മഴയത്ത് കുടയും ചൂടി പടവുകൾ ഇറങ്ങിവരുന്ന പാർവതിയെ എന്റെ പാറുവിനെ….
ഒരു നിമിഷം കൊണ്ട് എന്റെ ശരീരം നിറയെ ഒരു പ്രതേക അനുഭൂതി നിറഞ്ഞു. ഇടനെഞ്ചു കാരണമറിയാതെ വേഗതയിൽ തുടിക്കാൻ തുടങ്ങി. ശരീരത്തിലെ രോമകൂപങ്ങൾ പുളകംകൊണ്ടു.
വിടർത്തിയിട്ടിരിക്കുന്ന കാർകൂന്തലും ദാവണിയിൽ പൊതിഞ്ഞ അവളുടെ