“”””അതെന്തിനാ…???””””
“”””അതൊക്കെ പറയാം….നീ ഞാമ്പിളിക്കുമ്പോ എന്നെക്കൂട്ടാൻ വരണം… “”””.. അവർ അതും പറഞ്ഞു അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അവൻ സമ്മതമെന്നോണം അവരെ നോക്കി ചിരിയോടെ തലയാട്ടികൊണ്ട് മുന്നോട്ട് നടന്നു.
ഏട്ടത്തി അവർക്ക് പിന്നാലെ അകത്തേക്ക് കയറി. ഞാൻ റൂമിന് പുറത്ത് ഒരു ചെയറിൽ ആസനം ഉറപ്പിച്ചിരുന്നു.
ചെയറിൽ ഇരിക്കുക ആണെങ്കിലും മനസ്സിന് ഒരു സമാധാനവും കിട്ടുന്നുന്നില്ല.
ഏട്ടത്തി എന്തിനാ ഗൈനക്കോജിസ്‌റ്റിനെ കാണുന്നത്…?.. അതിനും മാത്രം അവർക്കെന്താ…?.. ഇനി പ്രെഗ്നന്റ് ആയിരിക്കുമോ…?..
പതിവ് ചോദ്യങ്ങൾ മനസ്സിലേക്ക് ഓടിപിണഞ്ഞു എത്തി. പതിവ് പോലെ ഉത്തരം ഒന്നുമില്ലാതെ അവരെ ഞാൻ മടക്കി അയച്ചു.
കുറച്ചധികം നേരത്തെ കാത്തിരിപ്പിനോടുവിൽ ഏട്ടത്തി പുറത്തേക്ക് വന്നു.
“”””പൂവാം…””””…ഏട്ടത്തി എന്റെ അരികിലേക്ക് വന്ന് എന്നാൽ എന്റെ മൈൻഡ് ചെയ്യാതെ എന്നോട് ചോദിച്ചു.
പകരം മറുപടി ഒന്നും പറയാതെ ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഏട്ടത്തിയും എന്റെ പിന്നാലെ ഉണ്ടെന്ന് തോന്നുന്നു. ഞാൻ തിരിഞ്ഞു നോക്കാൻ ഒന്നും പോയില്ല.
“””””അതെ….””””… നടത്തത്തിനിടയിൽ ഏട്ടത്തിയുടെ വിളികേട്ട് ഞാൻ ചോദ്യഭാവത്തിൽ ഏട്ടത്തിയെ തിരിഞ്ഞു നോക്കി.
“””””മരുന്ന് വാങ്ങണം….!””””… അവർ ആരോടെന്ന് പോലെ എന്നോട് പറഞ്ഞു. ഏട്ടത്തിയുടെ ഈ അവഗണന കാണുമ്പോൾ വീണ്ടും വീണ്ടും ഞാൻ ചെയ്‌ത തെറ്റ് ഏട്ടത്തിയെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എന്നെയോർമ്മ പെടുത്തികൊണ്ടിരുന്നു.
ഞാൻ ഒന്നും തന്നെ തിരിച്ചു പറയാതെ ഫാർമസിയിലേക്ക് ചെന്ന് ഏട്ടത്തിയുടെ പേര് പറഞ്ഞു. വലിയ തിരക്ക് ഇല്ലാത്തതിനാൽ പെട്ടന്ന് തന്നെ മരുന്നുകൾ വേഗത്തിൽ കിട്ടി.
“”””നാളെ ശ്രീധരൻവെല്ലിച്ചന്റെ മോന്റെ കൊച്ചിന്റെ നൂലുകെട്ടാ..അമ്മബറഞ്ഞു വരുമ്പോകൊച്ചിന് എന്തെങ്കിലും ഡ്രസ്സ് വാങ്ങികൊണ്ടുചെല്ലാൻ…”””””…. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുബോൾ എന്നെ കേൾപ്പിക്കാനായി ഏട്ടത്തി പറഞ്ഞു.