____________________________________
“””””അമ്മ ആരോട് ചോദിച്ചിട്ടാ എന്റെ കല്യാണം ആലോചിച്ചത്….?””””… മടങ്ങുന്ന വഴിയേ ഞാൻ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചു.
“”””അതിന് ആരുടെയും അനുവാദം എനിക്ക് വേണ്ട….”””””… അമ്മ എന്റെ അതെ ടോണിൽ മറുപടി പറഞ്ഞു.
“”””വേണം… എന്റെ അനുവാദം വേണം….””””…. ഞാനും അമ്മയോട് കയർത്തു.
“”””അപ്പു മതീ നിർത്ത്…””””… എന്റെ സ്വരം ഉയരുന്നത് കണ്ടത് ഏട്ടത്തി എന്നോട് പറഞ്ഞു.
“”””നീയും ആ കൊച്ചും ഇഷ്ടത്തിൽ ആണ് എന്നൊക്കെ അവിടെന്ന് വിളിച്ചു പറഞ്ഞു. ഞാൻ നോക്കിയപ്പോൾ അറിയുന്ന കൂട്ടർ..അപ്പൊ….””””….
“””””കണ്ടവരൊക്കെ ഏതാണ്ടും പറഞ്ഞെന്നു വെച്ച് എന്നോട് ഒന്നു ചോദിക്കുക കൂടി ചെയ്യാതെ ഈ വേഷം കെട്ടിച്ചത് എന്തിനാ….?”””””… അമ്മ പറഞ്ഞു തീർക്കും മുന്നെ ഞാൻ ഉച്ചത്തിൽ ചോദിച്ചു. ആദ്യമായാണ് ഞാൻ അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്. പക്ഷെ ഞാൻ ചെയ്‌ത വലിയ തെറ്റിനെ തിരുത്താൻ എനിക്ക് ഇത് ചെയ്‌തെ മതിയാവു.
“””””അത്… അപ്പു….”””””… പെട്ടന്ന് എന്നിൽ നിന്നും അങ്ങിനെ കേട്ടപ്പോൾ അമ്മയുടെ മുഖം വിളറി വെളുത്തു. ഒന്നും പറയാൻ സാധിക്കാതെ ഉത്തരം മുട്ടിപ്പോയി അമ്മ.
“”””വേണ്ടാ….എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല….”””””… അമ്മയെ ഒന്നും പറയാൻ അനുവദിക്കത്തെ അമ്മക്ക് നേരെ ആക്രമണം നടത്തുകയാണ് ഞാൻ.
“”””അപ്പു നിർത്ത്….പിന്നെ ഒന്നെന്റെ മോൻ കേട്ടോ… ഞാൻ അവർക്ക് വാക്ക് കൊടുത്തു. നീയിനി എന്തൊക്കെ പറഞ്ഞാലും ഞാനീ കല്യാണം നടത്തും….”””””… അമ്മ ഗാംഭീരത്തോടെ ഉത്തരവിട്ടു.
ഞങ്ങളുടെ രണ്ട് പേരുടെ വാക്ക് തർക്കങ്ങൾക്കിടയിൽ നോക്കൂത്തിയി സാക്ഷ്യം വഹിച്ചു കണ്ണീർ പൊഴിച്ച ഏട്ടത്തിയിലേക്ക് മിഴികൾ പതിഞ്ഞതും ഞാൻ പെട്ടന്ന് സൈലന്റ് ആയി. കാരണം ആ മിഴികൾ എന്നോട് അപേക്ഷിക്കുകയാണ് മതിയാക്കാൻ.
പിന്നീട് ഞാൻ ഒന്നും തന്നെ അമ്മയോട് സംസാരിച്ചില്ല. പക്ഷെ എന്റെ ദേഷ്യം മുഴുവൻ ഞാൻ അക്‌സെലെറിൽ ഞാൻ തീർത്തു.
ഒടുവിൽ വീട് എത്തിയതും എന്നെയൊന്നു നോക്കാതെ തന്നെ അമ്മ പുറത്തേക്ക് ഇറങ്ങി.
“””””അതെ…’””””… അമ്മ ഇറങ്ങിയ ശേഷം എന്നെയൊന്നു നോക്കി പിന്നാലെ ഇറങ്ങാൻ തുനിഞ്ഞ ഏട്ടത്തിയെ ഞാൻ വിളിച്ചു.
ഏട്ടത്തി എന്നെ ചോദ്യഭാവത്തിൽ നോക്കി.
“”””ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മയില്ലേ ഈ അർജുന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ ശില്പ മാത്രം ആയിരിക്കും….””””… ഞാൻ ഗൗരവത്തിൽ ഉറപ്പോടെ ഏട്ടത്തിയെ നോക്കി പറഞ്ഞു. അത് കേട്ടതും ഏട്ടത്തി കുറച്ചു നിമിഷങ്ങൾ എന്നെ തന്നെ കണ്ണിമവെട്ടാതെ നോക്കി ഇരുന്നു ശേഷം ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി.
ഞാൻ വേഗത്തിൽ കാർ തിരിച്ചു നേരെ ഓഫീലേക്ക് പോന്നു….ഇനി എന്റെ മുന്നിൽ ഒരു ലക്ഷ്യം മാത്രം ശില്പയെ സ്വന്തം ആക്കണം. ഞാൻ ചെയ്‌ത തെറ്റ് ഞാൻ തന്നെ തിരുത്തും.
____________________________________