സിദ്ധാർഥ് : നീ വാ. നമ്മുക്ക് വടക്കേപ്പുറത്ത് കൊണ്ടിടാം കുപ്പി. അവിടെ ആക്രി കുറെ ഉള്ളതോണ്ട് ആരും ശ്രദ്ധിക്കില്ല.
കണ്ണനും സിദ്ധാർത്തും കുളത്തിനപ്പുറത്തേക്കും മുടിയനും കേശുവും തറവാട്ടിലേക്കും നടന്നു. കുപ്പി കൊണ്ടിട്ട് കുളത്തിൽ കയ്യും മുഖവും കഴുകി സിദ്ധാർഥ് കണ്ണന് സിഗ് കത്തിച്ചു കൊടുത്തു.
കണ്ണൻ : ഞാൻ വലി കുറവാ.
സദ്ധാർഥ് : സാരമില്ല. ഒന്നേ ഉള്ളു. അതാ അവന്മാരെ മാറ്റിയത്.
കണ്ണൻ : അളിയൻ കത്തിക്ക്. എനിക്ക് അവസാനം രണ്ട് പുക മതി.
സിദ്ധാർഥ് പുക വായിൽനിന്നും ഊതി വട്ടം ഉണ്ടാക്കി കണ്ണനെ കാണിച്ചു. കണ്ണനും ശ്രമിച്ചെങ്കിലും ചുമച്ചു പരാജയം സമ്മതിച്ചു.
സിദ്ധാർഥ് : ഹഹ..ഇനിയും വളരണം.. അല്ലാ.. നീ നേരത്തെ പറഞ്ഞത് ഒള്ളതാണോ?
കണ്ണൻ : സത്യം പറ. അളിയൻ അത് കേൾക്കാൻ അല്ലേ വിഷ്ണുനേം കേശൂനേം മാറ്റിയത്? എനിക്ക് തോന്നി
സിദ്ധാർഥ് : തന്നെ. നീ പെട്ടെന്ന് പറ. അവന്മാർ അവിടെ ചെന്ന് രംഗം വഷളാക്കുന്നതിന് മുന്നേ എനിക്കങ്ങ് ചെല്ലണം.
കണ്ണൻ : വഷളാവത്തൊന്നും ഇല്ല. കേശുവിന് നല്ല കപ്പാസിറ്റിയാ. പിന്നേ വിഷ്ണു ചേട്ടൻ അടിക്കുന്നത് പെണ്ണുങ്ങൾക്കൊക്കെ അറിയാം.
സിദ്ധാർഥ് : നീ ഇത് പറ. സത്യത്തിൽ പറഞ്ഞത് വല്ലോം ഉള്ളതാണോ?
കണ്ണൻ : അളിയാ. അമ്മ സത്യം. ഉള്ളതാ.. അന്ന് അച്ഛനും ബാലു വല്യച്ഛനും വീട്ടിൽ ഇല്ല…