സിൽക്ക് സാരി 9 [Amal Srk]

Posted by

“ ഉ.. ഉറങ്ങുവാ.. “ ഗോഹുൽ മറുപടി നൽകി.

“ മതി ഉറങ്ങിയത് ചെന്ന് ഹാളിൽ ഇരിക്ക്.. നമ്മടെ പിള്ളേർക്ക് കമ്പനി കൊടുക്ക്. എല്ലാവരും ഒരേ ക്ലാസിലല്ലേ.. “ ഷിജു ആജ്ഞ പോലെ പറഞ്ഞു. അവനെ എതിർത്തിരിക്കാൻ എന്തായാലും ഗോഹുൽ മുതിർന്നില്ല. അനുസരണയോടെ തലയിട്ടികേട്ട് ഹാളിലേക്ക് ചെന്നു.

എല്ലാവന്മാരും സ്വന്തം വീടെന്ന പോലെ ഹാളിലിരുന്ന് സൊറ പറയുകയാണ്. അമ്മയെയും, പെങ്ങളെയും അവിടെ കാണുന്നില്ല. അടുക്കളയിൽ നിന്ന് പാത്രം ഉരയുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. രാഹുലിന്റെ വരവ് കണ്ട് എല്ലാവരും പുച്ഛത്തോടെ ചിരിച്ചു.

“ എത്ര നേരായെടാ മുറിയിൽ അടയിരിക്കാൻ തുടങ്ങിയിട്ട്, വെറുതെയാണോ നീ ഇങ്ങനെ മണ്ടനായി പോയത്.. “ ജോണി കളിയാക്കിചിരിച്ചുകൊണ്ട് പറഞ്ഞു. ഇത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. എല്ലാം കൂടെ ഒരുമിച്ചായപ്പോൾ ഗോഹുൽ അവിടെ കിടന്ന് ഉരുകാൻ തുടങ്ങി.
ഇവിടെ ഇങ്ങനെ നിന്നാൽ ഊക്ക് എനിയും കൊള്ളേണ്ടി വരും, മാറുന്നതാ നല്ലത്. അവൻ മെല്ലെ അടുക്കളയിലേക്ക് നീങ്ങി. അമ്മയും, അനിയത്തിയും തിരക്ക് പിടിച്ച പണിയിലാണ്. നല്ല ചിക്കന്റെ വാസന. ബിരിയാണി ഉണ്ടാക്കുവാ. അനിയത്തി വല്ലാതെ തളർന്നിട്ടുണ്ട്. അമ്മയുടെ മുഖത്ത് നല്ല ദേഷ്യം കാണാനുണ്ട്. അവൻ അടുത്ത് വന്നത് കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു. അനിയത്തി തന്നെ കണ്ട ഭാവം നടിച്ചില്ല. പണിയിൽ മുഴുകിയിരിക്കുകയാണ്. ഇവിടെയും തനിക്ക് രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഗോഹുൽ വീണ്ടും ഹാളിലേക്ക് തിരികെ ചെന്നു.

“ എടാ ഗോഹുലെ…നീ ഇങ്ങനെ നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ അങ്ങോട്ടും, ഇങ്ങോട്ടും നടക്കാതെ ഇവിടെ വന്നിരിയെടാ.. “ സിനാൻ ഉറക്കെ പറഞ്ഞു. അവന്റെ വാക്ക് കേൾക്കാതെ അവൻ മുറിയുടെ അടുത്തേക്ക് നടന്നു. ഈ നേരം ഷിജു എഴുന്നേറ്റു വന്ന് ഗോഹുലിന്റെ കോളറക്ക് പിടിച്ച് ഹാളിൽ കൊണ്ട് ഇരുത്തി. “ മര്യാദയ്ക്ക് പറഞ്ഞാ അനുസരിച്ചോണം.. “ ഭീഷണി കൂടെ കേട്ടപ്പോൾ ഗോഹുൽ പരുങ്ങി പോയി. വീണ്ടും എല്ലാവരും അവനെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. ഈ സമയം ഒരു വലിയ കുപ്പി JD യുമായി മനു കയറി വന്നു.

Leave a Reply

Your email address will not be published. Required fields are marked *