“ സനു.. ഒച്ചവച്ച് വെറുതെ സീൻ create ചെയ്യണ്ട.. എന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടാവാൻ പോണില്ല. “
“ റീസൺ പറ.. ഞാൻ എന്തേലും തെറ്റ് ചെയ്തോ..? “ ദേഷ്യം പരമാവധി കടിച്ചുപിടിച്ചുകൊണ്ടവൻ ചോദിച്ചു.
“ നീയൊരു തെറ്റും ചെയ്തില്ല. നമ്മള് സെറ്റാവില്ല. നിന്റെ കാര്യം ഞാൻ അമ്മയോട് പറഞ്ഞു. അമ്മയ്ക്കും ഇതേ അഭിപ്രായമാണ്.. “
“ നിന്റെ അമ്മ വഴക്ക് പറഞ്ഞോണ്ടാണോ എന്നെ ഒഴിവാക്കുന്നെ..? “
“ അതുകൊണ്ടൊന്നുമല്ല. ഇത് എന്റെ തീരുമാനാ.. നിന്റെ ചേട്ടൻ ഒരു കൊലപാതകിയാണ്. അങ്ങനൊരു criminal ന്റെ ഫാമിലിയിലേക്ക് വരാൻ എനിക്കും, അയക്കാൻ എന്റെ അമ്മയ്ക്കും താല്പര്യമില്ല. “ അവൾടെ മറുപടി കേട്ടപ്പോൾ സനുവിന് നല്ലപോലെ ദേഷ്യം വന്നു. “ ചേട്ടന്റെ കാമുകിയെ പീഡിപ്പിച്ചവനെ കുത്തിയിട്ടാ ജയിലിൽ പോയത്. ഇതൊക്കെ അറിഞ്ഞിട്ട് തന്നെയല്ലേ നമ്മള് റിലേഷൻ തുടങ്ങിയത്..? “
“ അന്നത്തെ എന്റെ വിവരമില്ലായ്മ.. നിനക്ക് യെസ് പറഞ്ഞു. ഇപ്പൊ അത് തെറ്റാണെന്ന് മനസ്സിലായി. അതുകൊണ്ട് No പറയുന്നു. പ്ലീസ് ഇനിയെങ്കിലും ദയവു ചെയ്ത് പിന്നാലെ നടന്ന് എന്നെ ഉപദ്രവിക്കാതിരിക്ക്.. “ അതും പറഞ്ഞ് മാളവിക മുന്നോട്ടേക്ക് നടന്നു. ഒരു നിമിഷം എല്ലാം നിശ്ചലമായ പ്രതീതിയാണ് അവനുണ്ടായത്. കണ്ണുനിറഞ്ഞൊഴുകി. വിഷമം സഹിക്കാനാവാതെ എങ്ങോട്ടെന്നില്ലാതെ നടന്നു. ഇതേ സമയം ബാത്‌റൂമിൽ ചെന്ന് കതകടച്ച് മാളവിക പൊട്ടിക്കരഞ്ഞു. സനുവിനോട് അങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ അവൾക്ക് നല്ല വിഷമമുണ്ട്. അവനെ മറക്കാൻ പ്രയാസമാണ് പക്ഷെ വിധി ഇങ്ങനൊക്കെയായിതീർന്നു. നീറുന്ന കണ്ണുകളോടെ ഒരുപാട് നേരം അവിടെ തന്നെ നിന്നു.