അമ്മ അങ്ങനെ പറഞ്ഞപ്പോ ഗോഹുൽ ആകെ വല്ലാതായി. പിന്നെ മറുതൊന്നും പറയാതെ അവൻ മുറിയിൽ ചെന്ന് വാതിലടച്ചു.
കീറിയ യൂണിഫോമുമായി കപ്പാലത്തിരിക്കുകയാണ് ഷിജു. ഇടി കൊണ്ട ഭാഗത്തൊക്കെ ചെറിയ പോറലും, വീക്കവും വച്ചിട്ടുണ്ട്. ഈ സമയം സിനാനും കൂട്ടരും അവിടെയെത്തി.
“ ഷിജു.. “ സിനാൻ പിന്നീന്ന് വിളിച്ചു.
“ എന്താടാ എല്ലാം കൂടെ ? കിട്ടിയ തല്ലിന്റെ ബാലൻസ് വാങ്ങാൻ വന്നതാണോ..? “ അല്പം ദേഷ്യത്തോടെ ചോദിച്ചു.
“ ഞങ്ങള് പ്രശ്നത്തിന് വന്നതല്ല.. “ മനു പറഞ്ഞു.
“ നിങ്ങള് എന്റെ അടുത്ത് നിന്നാൽ അത് കൂടുതൽ പ്രശ്നമാവും. വെറുതെ എന്നെ എരി കേറ്റരുത്. “
“ തെറ്റ് നിന്റെ ഭാഗത്താ ഷിജു.. നീ കാര്യങ്ങള് മറച്ചു വച്ചോണ്ടാ ഇങ്ങനൊക്കെ സംഭവിച്ചത്.. “ സിനാൻ പറഞ്ഞു.
“ അതിനെന്താ മൈരേ.. നീയൊന്നും അറിയാത്ത വേറെ ചില കളികളിതിലുണ്ട്. അതൊന്നും നിന്നോടൊന്നും ഷെയർ ചെയ്യാൻ എനിക്ക് മനസ്സില്ല.. “ ഷിജു സ്വരം കടുപ്പിച്ചു.
“ മതിയാക്ക് ഇനി നമ്മൾ തമ്മിൽ ഒരു പ്രശ്നം വേണ്ട “ രാഹുൽ മധ്യസ്ഥത നിന്ന് പറഞ്ഞു.
“ ശെരി ഞാൻ ക്ഷമിച്ചു നിന്നോടൊക്കെ.. “ ഷിജു അല്പം ഗൗരവത്തിൽ പറഞ്ഞു.
“ നിന്റെ സംസാരത്തിൽ തന്നെയുണ്ട് ഞങ്ങളോടുള്ള ദേഷ്യം.. “
“ ദേഷ്യമുണ്ട്.. അത് മാറാൻ കുറച്ച് ടൈം എടുക്കും.. എന്തേ..? വല്ല കുഴപ്പുണ്ടോ..? “ ഷിജു ഉറക്കെ ചോദിച്ചു.
“ ഞങ്ങക്ക് തെറ്റുപറ്റിപ്പോയി സോറി.. “ ഒടുവിൽ ഗദ്ധ്യന്ദരമില്ലാതെ എല്ലാവർക്കും ഷിജുവിന് മുന്നിൽ തല കുനിക്കേണ്ടി വന്നു.
അവരുടെ സോറി പറഞ്ഞുള്ള ആ നിൽപ് കണ്ട് ഷിജുവിന് ചിരി വന്നു. “ ശെരി ശെരി വിട്ടുകള.. എനിക്ക് നിങ്ങളുമായി ഇപ്പൊ പ്രശ്നമൊന്നും ഇല്ല.. “