വൈശാഖൻ :ഒന്നുമില്ല ചേട്ടാ,, ഇവിടെ ഈ പഴയ ഒമിനി വാൻ ഉപയോഗിക്കുന്നത് ആരൊക്കെ ഉണ്ടെന്ന് അറിയാമോ.
അബ്‌ദുള്ള :അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാൻ പറ്റുകില്ല സാർ.
വൈശാഖൻ :ചേട്ടാ ഈ നാട്ടിൽ വണ്ടികൾ അങ്ങനെ എല്ലാവർക്കും ഒന്നും ഇല്ലല്ലോ അതാ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് അറിയാൻ ചോദിച്ചത്.
അബ്‌ദുള്ള :അത്രയ്ക്ക് അത്യാവശ്യം എന്താ സാർ ഒമിനി വാൻ വാങ്ങിക്കാൻ വല്ലതും ആണോ.
വൈശാഖൻ :ഉം അങ്ങനെ കരുതാം.
അബ്‌ദുള്ള :അങ്ങനെ ആണെങ്കിൽ നമ്മടെ ബിജുവിനെ വിളിച്ചു ചോദിക്ക് അവൻ അല്ലെ ഈ സ്റ്റേഷന്റെ സാരഥി. അവനോട് ചോദിച്ചാൽ ചിലപ്പോൾ ഒമിനി വാൻ തന്നെ തപ്പി തെരും.
വൈശാഖൻ :ഈ ബിജു ഇപ്പോൾ എത്ര കൊല്ലം ആയി ഇവിടെ വന്നിട്ട്. ???
അബ്‌ദുള്ള :ഒരു മൂന്നു കൊല്ലം ആയി കാണും സാർ.
വൈശാഖൻ :മതി അത് മതി. ഇവിടെ പരിചയം ഉള്ള ആള് വേണം.
അബ്‌ദുള്ള :ശെരി സാർ ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം.
അബ്‌ദുള്ള പുറത്തു പോയി ബിജുവിനെ അകത്തേക്ക് പറഞ്ഞു വിട്ടു. ബിജു കാര്യം എന്താണ് എന്നറിയാതെ ഉള്ളിലേക്ക് ചെന്നു.
ബിജു :സാർ, വിളിച്ചെന്നു പറഞ്ഞു.
വൈശാഖൻ :ആ ബിജു എനിക്ക് ഒരു ഹെല്പ് വേണം. താൻ അല്ലെ നമ്മുടെ ജീപ്പ് ഒക്കെ കൊണ്ട് നടക്കുന്നത്. അപ്പോൾ തനിക്കു ഒരു വിധം ഈ നാടും നാട്ടാരേം ഒക്കെ അറിയാല്ലോ.
ബിജു :ഉവ് സാർ.
വൈശാഖൻ :ഇവിടെ ഒമിനി വാൻ ആർക്കൊക്കെ ഉണ്ട് എന്ന് അറിയാമോ.
ബിജു:ഒമിനി അങ്ങനെ ഓർമ്മ കിട്ടുന്നില്ല സാർ. അല്ല ഉണ്ട് സാർ ഒരാൾക്ക് ഉണ്ട്.
വൈശാഖൻ :ആർക്കാണ്?
ബിജു :പക്ഷെ അത് കുറച്ചു പഴയ ഒരെണ്ണം ആണ്.
വൈശാഖൻ :പഴയത് തന്നെ ആണ് വേണ്ടത് ആരുടെ കൈയിൽ ആണ്.?
ബിജു :അത് ഞാൻ കണ്ടിട്ടുള്ളത് ഉമ്മറിന്റെ കൈയിൽ ആണ്.
വൈശാഖൻ :ഉമ്മർ. അത് അവൻ അല്ലെ ആ റൗഡി.
ബിജു :അതെ.
വൈശാഖൻ :പക്ഷേ ഞാൻ അവനെ എപ്പോളും ഒരു ഓട്ടോയിൽ ആണല്ലോ കണ്ടിട്ടുള്ളത്.
ബിജു :സാർ അത് അവൻ ഓടിക്കുന്നു എന്നെ ഉള്ളു വണ്ടി അവന്റെ അല്ല വിശ്വനാഥൻ സാറിന്റെയാ.
വൈശാഖൻ :ഏത് വിശ്വനാഥൻ?