സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

Posted by

കാര്യം എന്താണ് എന്ന് അറിയാതെ അവർ പരസ്പരം മുഖത്തേക്ക് നോക്കി.വിശ്വനാഥൻ പെട്ടന്ന് ഫോൺ എടുത്തു നേരെ ജനൽ സൈഡിലേക്ക് പോയി എന്തോ കാര്യമായി സംസാരിക്കുന്നത് കണ്ടു. കുറച്ചു കഴിഞ്ഞു അയാൾ തിരിച്ചു വന്നു ബെഡിൽ ഇരുന്നു. അയാളുടെ കൈകൾ നല്ല പോലെ വിറയ്ക്കുക ആയിരുന്നു. അഞ്‌ജലി ആദ്യം ഒന്ന് ഭയപ്പെട്ടു എങ്കിലും പയ്യെ അയാളുടെ തോളിൽ കൈ വെച്ച്.

അഞ്‌ജലി :എന്താ എന്ത് പറ്റി ചേട്ടാ !!!!

 

എന്നാൽ അയാൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ദേഷ്യം മനസ്സിൽ പിടിച്ചു ഇരുന്നു. അഞ്‌ജലി വീണ്ടും ചോദിച്ചു.

 

അഞ്‌ജലി :ഏട്ടാ കാര്യം പറ, എന്താ പെട്ടന്ന് മുഖം വിഷമം ആകാൻ കാരണം.?

 

വിശ്വനാഥൻ :അതിന്റെ കാരണം നിനക്ക് അറിയണോ?

 

അഞ്‌ജലി അയാൾ അങ്ങനെ ചോദിച്ചപ്പോൾ ഒരു നിമിഷം നിശബ്ദമായി പോയി.

 

വിശ്വനാഥൻ :കുറച്ചു മുൻപ് നിന്റെ കെട്ടിയോൻ എന്നേ വിളിച്ചത് നിനക്ക് ഓർമ ഉണ്ടോ? !

 

അഞ്‌ജലി :ഉം.

 

വിശ്വനാഥൻ :കൈയിൽ എനിക്ക് ഉള്ള കൊല കയറുമായിട്ട് ആണ് അവൻ എന്നേ വിളിച്ചത്.

 

അഞ്‌ജലി :എന്താ ചേട്ടാ?

 

വിശ്വനാഥൻ :അവൻ ബാറിന്റെ സ്റ്റേ പേപ്പർ കൈയിൽ വെച്ചിട്ട് ആണ് എന്നോട് പുലംബി കൊണ്ടിരുന്നത്. നിനക്ക് അറിയോ അവൻ ഇത്രയും ചെയ്തിട്ടും നീ കാരണം ആണ് ഞാൻ അവനെ ഒന്നും ചെയ്യാത്തത് അല്ലേൽ എന്നെ ഞാൻ അവനെ കൊന്ന് കുഴിച്ചു മൂടിയേനെ.

 

ദിവ്യ :അത് മോശമായി പോയി, വല്ലാത്ത ചെയ്തി ആണല്ലോ ടീച്ചറുടെ ഹസ്ബൻഡ് കാണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *