സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

Posted by

 

ആ വരിയുടെ മദ്യഭാഗം ആദ്യം റോഷൻ തൊട്ട് അടുത്ത് നിമ്മി അതിനു അപ്പുറം മൃദുല. റോഷനും നിമ്മിയും എന്തോ കിന്നാരം പറഞ്ഞു ഇരിക്കുക ആയിരുന്നു. മൃദുല പരസ്യം കണ്ട് സമയം കളഞ്ഞു കൊണ്ടേ ഇരുന്നു. പെട്ടന്ന് ഡോർ തുറന്നു രണ്ടു ചെറുപ്പക്കാർ ഉള്ളിലേക്ക് നടന്നു വന്നു. റോഷൻ അപ്പോൾ മനസ്സിൽ അവരെ രണ്ടിനെയും പ്രാവി. ആ കുഴപ്പമില്ല അടുത്തെങ്ങും വന്നു ഇരിക്കാതെ ഇരുന്നാൽ മതി. മൃദുല അപ്പോൾ ആണ് അവരുടെ മുഖം ശ്രേദ്ധിച്ചത് അതെ കുറച്ചു മുൻപ് പുറത്ത് നിന്ന അതെ ചെറുപ്പക്കാർ തന്നെ ആണ് അത്.അവരുടെ മുഖം പെട്ടന്ന് അവർ ഇരിക്കുന്ന വശത്തേക്ക് തിരിഞ്ഞു. മൃദുല പെട്ടന്ന് മുഖം കൊടുക്കാതെ വെട്ടിച്ചു മാറ്റി.

 

അപരിചിതർ ആയ രണ്ട് പേരും അവരെ തന്നെ നോക്കി മുകളിലത്തെ റോ യിലേക്ക് കയറി പോയി.പെട്ടന്ന് നാഷണൽ ആന്തേം പ്ലേ ചെയ്തു എല്ലാരും എഴുന്നേറ്റു നിന്നു. കുറച്ചു സമയം കഴിഞ്ഞു എല്ലാവരും ഇരുന്നു. സ്ക്രീനിൽ സിനിമ എഴുതി കാണിക്കാൻ തുടങ്ങി. അധികം ആരും ബാൽക്കണിയിൽ ഇല്ലായിരുന്നു ആ രണ്ട് പേരും കൂടി ചേർന്നാൽ അഞ്ചു പേർ പിന്നെ ബാക്കി ഉള്ളവർ എല്ലാം താഴെയാണ്. കൂടുതൽ ആ പ്രശസ്ത നടന്റെ ഫാൻസ്‌ കാർ ആകാം അത് കൊണ്ട് ചെറിയ വിസിലുകളും കൈ അടി ശബ്ദവും താഴെ നിന്ന് ഉയർന്നു വന്നു. മൃദുല നിമ്മിയെ നോക്കി അവൾ അപ്പോഴും അവനോടു കിന്നരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. കൈയിൽ ഇരുന്ന പോപ്പ് കോൺ നോക്കി എന്നിട്ട് കുറച്ചു ഉച്ചത്തിൽ മൃദുല നിമ്മിയെ വിളിച്ചു.

 

മൃദുല :എടി നിമ്മി..

 

നിമ്മി തിരിഞ്ഞു നോക്കി എന്താ എന്ന രീതിയിൽ കൈ കാണിച്ചു.

 

മൃദുല കൈയിൽ ഇരുന്ന പോപ്പ് കോൺ എടുത്തു അവളെ കാണിച്ചു.

 

മൃദുല :ഇത് ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ തീരുക ഇല്ല.

 

നിമ്മി പെട്ടന്ന് അതിൽ നിന്നും കുറച്ചു വാരി എടുത്തു എന്നിട്ട് റോഷനും ചേർത്ത് കുറച്ചു കൂടി എടുത്തു. മൃദുല തിരിച്ചു കവർ നോക്കിയപ്പോൾ അതിൽ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ മനസ്സിൽ പറഞ്ഞു “ശവം “. സിനിമ റൺ ചെയ്തു തുടങ്ങി, താഴെ നിന്ന് ശബ്ദ കോലാഹലങ്ങൾ കൂടി വന്നു. മൃദുല സിനിമയിൽ മുഴുകി ഇരുന്നു പെട്ടന്ന് തന്റെ കൈയിൽ ഇരുന്ന സോഫ്റ്റ്‌ ഡ്രിങ്ക്സ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *