എനിക്ക് 16 വയസുമുള്ളപ്പോൾ എന്താണ് ഭാര്യ എന്നുപോലും അറിയാത്ത കാലത്തു ആണ് ഞാൻ എൻ്റെ ഭർതൃ ഭവനത്തിലേക്ക് വരുന്നത് , ഞാൻ എൻ്റെ വീട്ടിൽ എതിർത്തപ്പോൾ എന്നോട് എൻ്റെ ‘അമ്മ പറഞ്ഞത് ഞാൻ 15 വയസിലാണ് കല്യാണം കഴിഞ്ഞു വന്നത് എന്നു , പിന്നെ എതിർപ്പിന് എൻ്റെ വീട്ടിൽ യാതൊരു വിലയും ഉണ്ടായിരുന്നില്ല . 16 വയസിൽ കല്യാണം കഴിഞ്ഞു എട്ടുംപൊട്ടും തിരിയാതിരുന്ന ഞാൻ 17 വയസിൽ അങ്ങിനെ ഒരു പെൺകുട്ടിയുടെ അമ്മയുമായി , 19 ആകുമ്പോളേക്കും രണ്ടാമത്തെ കുട്ടിയുടെ അമ്മയും ,ഇതെല്ലാമാണെകിലും എൻ്റെ വിദ്യാഭ്യാസത്തിനോ ഒന്നിനും എൻ്റെ ഭർത്താവും വീട്ടുക്കാരും എന്തിനു എൻ്റെ കുഞ്ഞുങ്ങൾ പോലും യാതൊരു തടസവും തന്നിട്ടില്ല .
32 വയസിൽ അങ്ങിനെ ഒരു ജോലിയും കിട്ടി , ഭർത്താവിന്റെ കുടുംബത്തിന് അത്യാവശ്യത്തിനു സാമ്പത്തികം ഉള്ളതിനാൽ പലർക്കും കയ്യിൽ എത്തേണ്ടതുപോലെ കയ്യിൽ എത്തിയപ്പോൾ എനിക്കും സർക്കാർജോലി ആയി , എന്നിരുന്നാലും എനിക്ക് ഈ നിമിഷംപോലും ഇങ്ങിനെ ഞാൻ നേടിയെടുത്ത ജോലിയോടുള്ള കുറ്റബോധവും എന്നോടൊപ്പം ഉണ്ട് .ഭർത്താവിനാണെകിൽ പണ്ടത്തേതിനേക്കാൾ വലിയ പദവിയും രണ്ടു ചെറിയ കമ്പനികളുടെയും ഉടമയുമാണ് . എങ്ങിനെയാണ് ഏതെല്ലാം ഒരു വിദ്യാഭ്യാസവും ഇല്ലാതെ ഇയാൾ നേടിയെന്നത് എനിക്കും ഒരു ചോദ്യചിഹ്നമാണ് ,പലരും വേണ്ടാത്ത പല ബിസിനെസ്സ് ഉണ്ട് എന്ന് പറയുമ്പോളും , ഞാൻ ചോദിച്ചാൽ പറയും നീ അതൊന്നും അറിയേണ്ട , നിനക്കും മക്കൾക്കും ഞാൻ ഒരു കുറവും വരുത്തുന്നില്ലല്ലോ എന്ന് , പലരും പലതും പറയും നീ അതൊന്നും കേൾക്കാൻ നിൽക്കേണ്ട എന്നും , ഭർത്താവിൻറെ അയൽവാസിയുണ്ട് ഒരു മൂസാക്ക , ഈ മൂസാക്കയാണ് എനിക്ക് ഈ ജോലി വാങ്ങിത്തരുന്നതിൽ എന്നെ സഹായിച്ചത് , പാവമാണ് ഈ ഇക്ക , ഇക്കാക്ക് ഞാൻ ഒരു മോളെപോലെയാണ് , ഇക്ക വീട്ടിൽ പറഞ്ഞു നമ്മുടെ അടുത്ത് ജോലി വാങ്ങിയാൽ പലരും പലതും പറഞ്ഞു കേസ് ആക്കും , അതുകൊണ്ടു മോള് പെടും അതിനാൽ നമ്മുക്ക് ഈ കോഴിക്കോട് നിന്ന് മാറി വേറെ എവിടേക്കിലും നോക്കാം എന്ന് പറഞ്ഞു ,