പിന്നെ എനിക്ക് കിട്ടിയ 2 ഓപ്ഷൻസ് ആണ് ഒന്നുകിൽ എറണാംകുളം അല്ലേൽ പാലക്കാട് , എനിക്ക് മനസുകൊണ്ട് കുറച്ചു ആഗ്രഹം ഉണ്ടായിരുന്നു എറണാംകുളം , എറണാംകുളം എന്ന് കേൾക്കുമ്പോളേക്കും വീട്ടിൽ പറഞ്ഞു പലജാതി ആൾക്കാരാണ് അവിടെ ഭയകര തിക്കും തിരക്കും നീ അവിടെ പോകണ്ട എന്ന് ( എറണാംകുളം ജനങ്ങൾ ഒന്നും കരുതരുത് അവർ എറണാംകുളം എന്താണ് എന്ന് ശെരിക്കും അറിയാതെയാണ് ) എനിക്ക് ദേഷ്യത്തെ അടക്കാൻ കുറച്ചു ബുദ്ധിമുട്ടിയെക്കിലും അതല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല , ഞാൻ കരുതിയിരുന്നു ഈ പട്ടിക്കാടിൽ നിന്ന് ഒരു മുക്തി , ഈ പട്ടിക്കാടിന്റെ വിലയറിഞ്ഞത് ഇവിടെ നിന്ന് വിട്ടുമാറിയപ്പോളാണ് , ജനിച്ചു വളർന്ന സ്ഥലം സ്വർഗത്തേക്കാൾ സുന്ദരമാണ് ,അങ്ങിനെ ഞാനും കുടുംബവും എല്ലാം ചേർന്ന് ഒരു വലിയ വണ്ടിയിൽ അവിടെ പാലക്കാടു എത്തി .എനിക്കും എൻ്റെ മക്കൾക്കും എല്ലാം ഒരു വിനോദയാത്രപോലെ ആയിരുന്നു , എല്ലാവരും ഉള്ളതിനാൽ , ക്യാഷ് ആദ്യത്തെ തന്നെ അവിടത്തെ മാനേജിമെന്റിനു കിട്ടിയതിനാൽ ജോലികിട്ടുമോ എന്ന ഒരു പേടിയും ഉണ്ടായിരുന്നില്ല .
എന്നെ വരവേറ്റത് ,ഒരു പ്രായമായ ഒരാളും , മധ്യവയസ്ക്കനായ ഒരു മനുഷ്യനും പിന്നെ ഒരു വനിതയും ഒപ്പം ഉണ്ടായിരുന്നു
അവർ സ്വയം പരിജയപ്പെടുത്തി , സ്ത്രീയാണ് പേര് പറഞ്ഞത് ,
.ഇതു നമ്മുടെ സുധാകരൻ സർ വിരമിച്ചു എങ്കിലും ഈ സ്കൂൾ ടോപ് മാനേജ്‌മൻ്റെ അംഗമാണ് , ഗവണ്മെന്റ് സ്കൂൾ ആണെകിലും എല്ലാം ഈ മാനേജിമെന്റിന്റെ തീരുമാനം വലിയ പ്രാധാന്യം ഉണ്ട് .
ഇതു വേണു സർ , ഹെഡ് മാസ്റ്റർ
പിന്നെ ഞാൻ മാലതി ടീച്ചർ ആണ് കൂടാതെ സുധാകരൻ സാറിന്റെ മരുമകളും ,
ഇനി എന്നോടായി ചോദിച്ചു , ഇനി ടീച്ചറെ പറ്റി പറയു
ഞാൻ പറഞ്ഞു എൻ്റെ പേര് രേഖ , മുഴുവൻ പേരും എന്നുവെച്ചാൽ രേഖ രാജീവ് ,എൻ്റെ വിദ്യഭ്യാസയോഗ്യതയടങ്ങിയ സെറിട്ടിഫിക്കറ്റ് ഞാൻ വേണു സാറിന് കൊടുത്തു ,
പഠിച്ചതെല്ലാം കോഴിക്കോട് തന്നെ
പിന്നെ മാലതി ടീച്ചർ ചോദിച്ചു കുറെ പേര് ഉണ്ടാലോ പുറത്തു അത് ആരാണ് ഭർത്താവിന്റെ വീട്ടുക്കാർ ആണ് , അപ്പോൾ ആ 2 പെൺകുട്ടികളോ , അത് എൻ്റെ മക്കളാണ് ,
വേണു സർ എന്നെ നോക്കി ചോദിച്ചു ഇത്രയും വലിയ മക്കളോ ടീച്ചർക്കൊ , അത്ഭുതത്തോടെ ചോദിച്ചു , ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അതെ എന്ന്
. സർട്ടിഫിക്കറ്റ് നോക്കി ചോദിച്ചു ഇതിൽ 33 വയസ് ആണ് കാണിച്ചിരിക്കുന്നത് അത് സത്യമാണോ , ഞാൻ പറഞ്ഞു അതെ , അപ്പൊ മാലതി ടീച്ചർ പറഞ്ഞു നിങ്ങളുടെ അവിടെ വേഗം കല്യാണം കഴിക്കുമലോ അല്ലെ , ഞാൻ പറഞ്ഞു അതെ ,