അജു : നിന്റെ ജീവിതം നശിപ്പിച്ചിട്ടു ഇത്രയും illegal ആക്ടിവിറ്റി ചെയ്തിട്ട് …. അവനെ വെറുതേ വിടാൻ ആണോ ….. എനിക്കു പറ്റില്ല ….. വർഷ … സോനയെ അവൻ ചതിച്ചു …. അവൾ ആ കാര്യത്തിൽ suicide ചെയ്യാൻ ഉള്ള ഡിസിഷൻ വരെ എടുത്തു … അന്ന് എനിക്കു സോനയെ നഷ്ടമായാൽ അതിനും കാരണക്കാരൻ അവൻ തന്നെ അല്ലെ ?
വർഷ : സമ്മതിച്ചു …. പക്ഷെ നിനക്കു അവനെ ഒന്ന് തൊടാൻ പോലും സാധിക്കില്ല …. നിനക്കു ഒരു ഫാമിലി ഉണ്ട് … സോനയുടെ ഒപ്പം ഒരു സമാധാനം ആയ ജീവിതം ആണ് നീ ആഗ്രഹിക്കുന്ന എങ്കിലും നീ സ്വന്തം കാര്യം നോക്കി പോകുന്നതാണ് നല്ലതു ….
അജു : അപ്പൊ നിയോ ?
വർഷ : എന്റെ കാര്യം വിട്ടേക് … എനിക്കു അങ്ങനെ ചോദിക്കാനും പറയാനും ആരുമില്ല 15 വയസിൽ കാർ ആക്‌സിഡന്റിൽ parents മരിച്ച ശേഷം … ബന്ധുവീട്ടിൽ ആയിരുന്നു ജീവിതം … പക്ഷെ അവർ എന്നെ ഏറ്റു എടുത്തത് ഒരു പെൺ ആയതു കൊണ്ട് മാത്രം ആണ് …. ഇനി എനിക്കു സ്വന്തം എന്ന് പറയാൻ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞാണ് … അത്കൊണ്ട് ആരുടേയും കണ്ണിൽ പെടാതെ …. ജീവിച്ചോളാം …..
അജു : എന്നാലും …
വർഷ : അജു ,,,, നീ ഇവിടെ വെച്ച് എന്നെ കണ്ടില്ലായിരുന്നു എങ്കിൽ ഇതൊന്നും നീ അറിയില്ലലോ …. ഇത്രയും നാളിനു ഇടയിൽ നീയും ഹരിയെ തിരക്കിയിട്ടു ഇല്ല …. അവനും എന്നെ അന്വേഷിച്ചു വന്നിട്ടു ഇല്ല … അത്കൊണ്ട് നീ ഒന്നും അറിഞ്ഞിട്ടും ഇല്ല …. എന്നെ കണ്ടിട്ടും ഇല്ല ….
സോനയുടെ ഒപ്പം നീ സന്തോഷത്തോടെ ജീവിക്കു ….
വർഷ അജുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി …. അജു അവളെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ട് ആക്കി ….