അജുവിന്റെ ആ വാക്കുകൾ അവൾക്കു ശരിക്കും ആശ്വാസം ആയിരുന്നു …
അജു അവളുടെ കണ്ണീർ തുടച്ചു ….
അജു അവളുടെ നെറ്റിയിൽ ഉമ്മ വെച്ച്
റൂമിൽ അപ്പോൾ പുറത്തേക്ക് പോയ സോനയുടെ അമ്മയും അച്ഛനും കയറി വന്നു …
സോനയുടെ ‘അമ്മ : എന്തിനാ മോളെ കരയുന്നതു
അജു : അത് ആക്സിഡന്റ് ആലോചിച്ചു കരഞ്ഞു പോയതാ …
സോനയുടെ അച്ഛൻ : ഷോക്ക് ഇത് വരെ പോയി കാണില്ല …. സാരമില്ല …ദൈവത്തിന്റെ കൃപ കൊണ്ട് കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ … അത് തന്നെ വലിയ കാര്യം ….
സോനയുടെ ‘അമ്മ : ഡോക്ടർ എന്താ പറയുന്ന …. എത്ര ദിവസം ഇങ്ങനെ കഴിയേണ്ടി വരും …
അജു : ഒന്നും പറഞ്ഞില്ല …. എന്തായാലും സോനാ ഒന്ന് ഉഷാർ ആകട്ടെ ….
സോനയുടെ അച്ഛൻ : അതെ … വീട്ടിൽ പോയിട്ട് ഇപ്പോൾ പ്രേത്യകിച്ചു ഗുണം ഇല്ല … അത്കൊണ്ട് ഹെൽത്ത് ഒകെ ആയിട്ടു പോയ മതി …
അജു : ഞാൻ എന്തായാലും ഒന്ന് Dr കണ്ടിട്ട് വരാം
സോനാ പറഞ്ഞ കാര്യത്തിൽ അജുവിനും നല്ല ടെൻഷൻ ഉണ്ടായിരുന്നു ….
DR : ആഹ് അജു വാ ഇരിക്
അജു : സോനയുടെ ഹെൽത്ത് കണ്ടിഷൻ അറിയാൻ വേണ്ടി വന്നതാ …
DR : she is ok now … , പിന്നെ ഫ്രാക്ചർ ഉണ്ട് … അത് എന്തായാലും 30-45 days റസ്റ്റ് വേണ്ടി വരും … പിന്നെ തലയുടെ ഒരു സ്കാനിംഗ് റിപ്പോർട്ട് വരാൻ ഉണ്ട് …. അത് കൂടെ ഓക്കേ ആണേൽ പിന്നെ 2ഡയസിൽ ഡിസ്ചാർജ് ചെയ്യാം
അജു : അത് അല്ല Dr , ആക്സിഡന്റ് ആയി വന്നപ്പോൾ ….
അജു പറയാനോ വേണ്ടയോ … എന്ന് സംശയിച്ചു നിന്ന് …
DR: എന്താണേലും ചോദിച്ചോ ?
അജു : അവൾ ആക്സിഡന്റ് ആയി വന്നപ്പോൾ പ്രെഗ്നന്റ് അതിന്റെ ഏതേലും … സൈൻ ഉണ്ടായിരുന്നോ ?