അവൾ വണ്ടിയുടെ ഡോർ തുറന്നു അകത്തു കയറി.
“ഇന്നലെ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”
“ഇതു ഇന്ന് രാവിലെ കിട്ടിയതാണ് സൂര്യ നമ്മളുടെ കംമ്പിനി ഫ്ലോറിങ് കൂടാതെ റൂഫിങ് കൂടി ചെയ്യാൻ തുടങ്ങിയിരിക്കുന്നു അറിഞ്ഞിരിക്കുമല്ലോ ”
“അറിയാം കിരൺ”
“അപ്പോൾ ഇന്ന് നമ്മൾ അത് സ്റ്റാർട്ട് ചെയ്യുന്നു കട്ടക്ക് കൂടെ നിന്നോണം കേട്ടോ വേഗം പോണം നമുക്ക് വേണ്ടി ഓണർ കാത്തിരിക്കുകയാണ് ”
“ഉണ്ടാവും കിരൺ ”
അവൻ വണ്ടി എടുത്തു ഒരു രണ്ടുമണിക്കൂറും മിച്ചവും ഉണ്ടായിരിന്നു സൈറ്റിലേക്ക് അത് വരെ കിരണും അവളും ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടെ ഇരുന്നു. ഇടക്ക് ഇടക്ക് അവന്റെ കണ്ണുകൾ തന്റെ മേനിയിൽ ഉടക്കുന്നത് കണ്ടിട്ടും സൂര്യ അതൊന്നും കാര്യമായി എടുത്തില്ല.
ഇപ്പോൾ കാർ മെയിൻ റോഡിൽ നിന്നും ഒരു കട്ടറുള്ള പോക്കറ്റ് റോട്ടിലേക്ക് കയറി… വിചിനമായ പ്രേദേശമാതിരിമായിരുന്ന് അവിടെയാകെ…എന്തിനായിരിക്കും ഇതിന്റെ ഉള്ളിലൊക്കെ പാർട്ടി വിട് നിർമിക്കുന്നത് അവൾ അതെ പറ്റി ആലോചിക്കാതെ ഇരുന്നില്ല.
പെട്ടന്ന് കാർ ഒരു വലിയ ഇരുന്നില വീടിന്റെ മുന്നിലേക്ക് കയറി മുകൾ നില മൊത്തം റൂഫ് ചെയ്യുവാനായി ഒഴിച്ചിട്ടിരീയ്ക്കുന്നു താഴത്തെ നില പൂർണ്ണമ്മായും വർക്ക് കഴിഞ്ഞിട്ടും ഉണ്ടായിരിന്നു .
“സൂര്യ ഇതാണ് സൈറ്റ് എങ്ങനെ ഉണ്ട്”
താറിന്റെ ഡോർ തുറന്നു കിരൺ പുറത്തിറങ്ങി കൊണ്ട് ചോദിച്ചു…
“കൊള്ളാം കിരൺ”
“എങ്കിൽ വാ അളവെടുക്കാം”
“എവിടെയാ ഓണർ കിരൺ”?