” അയ്യേ അത് നീയും ബോസ്സും അല്ലെ അതിന് ഞാൻ എന്ത് ചെയ്തിട്ടാ”
സൂര്യക്ക് ചെറിയ പരിഭവം വന്നു.
“നിന്നെ ഞാൻ അല്ലേടി കൊണ്ടുവന്നേ അപ്പോൾ എന്നോട് ഉള്ളതൊക്കെ നിന്നോടും കാണും ”
“അതു നേരാ”
“എന്നാ മോളു പോയ്യി ബോസ്സിന്റെ റൂമിൽ കേറിക്കോ”
“അവിടെയോ ഇവിടെ അല്ലെ ”
“എഡി പോത്തേ നീ ബോസ്സിന്റെ അസിസ്റ്റന്റ് ആണ് എന്റെ അല്ല പോടീ”
സൂര്യ പയ്യെ തിരിഞ്ഞു നടന്നു ശെരിക്കും അയാളെ കൂടെ ഒറ്റക്ക് നിക്കാൻ അവൾക്ക് നല്ല പേടി ഉണ്ടായിരിന്നു എങ്കിലും ചെയ്തല്ലേ പറ്റു.
“ബോസ് മേ ഐ ”
അവൾ കിരണിന്റെ കാബിനിൽ മുട്ടി.
“യെസ് “
സൂര്യ അവൾ പതുക്കെ അകത്തോട്ടു കേറി അവൻ ഇരിക്കുന്ന ടേബിലിനു മുമ്പിലായി നിന്നു .
“എല്ലാരേയും പരിജയ പെട്ടോ സൂര്യ ”
“പെട്ടു സാർ”
അല്ലേലും നീ പെട്ടടി മോളെ ഇ കിരൺ വിചാരിച്ചതൊന്നും ഇതുവരെ നേടി എടുക്കാതെ ഇരുന്നിട്ടില്ല ഇതു വരെ നിമിഷ ആയിരിന്നു ഇനി അങ്ങോട്ട് നീയാ അവൻ മനസ്സിൽ ഓർത്തു..
“എന്നാൽ ഇരിക്ക് “
കിരൺ അവന്റെ അരികിൽ തന്നെ ഒരു ചെയർ വലിച്ചിട്ടു.
സൂര്യ ചെറുതായി ഒന്ന് പേടിച്ചു അയാൾക്ക് അടുത്ത് ഇരുന്നുകൊണ്ട് വർക്ക് ചെയ്യാൻ ധൈര്യം സംഭരിച്ചു അവൾ അവനരികിൽ ആയ്യി ഇരുന്നു.
കിരൺ അവന്റെ മുമ്പിൽ ഇരുന്ന ലാപ്ടോപ് അവളുടെ മുന്നിലേക്ക് നിക്കി വെച്ചു.
“നോക്കു സൂര്യ ഇ ലാപ്ടോപ് ഇനി എവിടെ പോയാലും തന്റെ കൂടെ വേണം ഇതിൽ നമ്മൾ ഇപ്പോൾ ചെയ്യുന്ന എല്ലാ വർക്കിന്റെയും വിവരങ്ങൾ ഉണ്ട്”