സൂര്യനെ പ്രണയിച്ചവൾ 22 [Smitha]

Posted by

“പാസ്പോര്‍ട്ട്‌?”

അവള്‍ അദ്ഭുതത്തോടെ അതിന്‍റെ കവര്‍ മറിച്ചു.

“മോള്‍ഡോവയിലെ പാസ്പോര്‍ട്ടോ?”

അവള്‍ക്ക് വിസ്മയമടക്കുവാനായില്ല.

“ഇതൊക്കെ എപ്പോള്‍ എടുത്തു എന്‍റെ ഫോട്ടോ?”

അവള്‍ തിരക്കി.

“ശ്യെ! കാണാന്‍ ഒട്ടും രസമില്ല..പറഞ്ഞാരുന്നേല്‍ ഞാന്‍ നല്ല ഫോട്ടോ തരില്ലായിരുന്നോ രവിയേട്ടാ?”

“ഫോട്ടോ മാത്രം നോക്കിയാല്‍ പോര!”

ജോയല്‍ ഗൌരവത്തില്‍ പറഞ്ഞു.

“പേരുകൂടി ഒന്ന് നോക്ക്!”

“രോഷ്നി വര്‍ഗീസ്‌!”

അവള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര് വായിച്ചു.

പിന്നെ പൊട്ടിച്ചിരിച്ചു.

“എഹ്? ഞാന്‍ രോഷ്നി ആണോ! അതുകൊള്ളാം!”

 

“യെസ്, നിന്‍റെ പേര് രോഷ്നി. നിന്‍റെ ജോബ്‌ മോള്‍ഡോവാ ടെക്നോളജീസിന്റെ ഓഫീസ് സെക്രട്ടറി…”

“അങ്ങനെയൊരു കമ്പനിയുണ്ടോ?”

“ആ കമ്പനിയുടെ സീ ഇ ഓയാണ് നിനക്ക് പാസ്സ്പ്പോര്‍ട്ട് തന്നത് എന്‍റെ കൊച്ചേ…!”

സന്തോഷ്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഷബ്നത്തിന്‍റെ കണ്ണുകള്‍ അവിശ്വസനീയതകൊണ്ട് വിടര്‍ന്നു.

“റബ്ബേ…!”

അവള്‍ രവിചന്ദ്രനെ നോക്കി.

“രവിയേട്ടാ? സത്യം?”

അയാള്‍ പുഞ്ചിരിയോടെ തലകുലുക്കി.

“രവീടെ കാലിഫോര്‍ണിയയിലെ സ്ഥാപനം മൊള്‍ഡോവായിലേക്ക് ട്രാന്‍സ്പ്ലാന്‍റ് ചെയ്തതാ കൊച്ചേ…”

സന്തോഷ്‌ വിശദീകരിച്ചു.

“നീ മാത്രമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ രവീടെ കമ്പനീലെ എമ്പ്ലോയീസാ മോള്‍ഡോവന്‍ ഗവണ്മെന്‍റ്റിന്‍റെ ഡാറ്റയില്‍…”

“എന്നുവെച്ചാല്‍, എല്ലാവര്‍ക്കും മോള്‍ഡോവന്‍ പാസ്പ്പോര്‍ട്ട് ഉണ്ടെന്നോ?”

“ഉണ്ട്..നമ്മള്‍ എല്ലാവരും മൊള്‍ഡോവന്‍ പൌരന്മാരുമാണ്!”

ഷബ്നത്തിന്‍റെ മുഖം വാടി.

“എന്താ മോളെ?”

അവളുടെ ഭാവമാറ്റം കണ്ടിട്ട് രവിചന്ദ്രന്‍ ചോദിച്ചു.

“അപ്പം നമ്മുടെ രാജ്യം? നമ്മുടെ ഇന്ത്യ? നമുക്ക് ഇവിടെയൊന്നും…”

Leave a Reply

Your email address will not be published. Required fields are marked *