റിയ ചോദിച്ചു.
“ധാരാളം!”
ജോയൽ പറഞ്ഞു. കയറ് !”
ബാഗുകൾ പിന് സീറ്റിൽ വെച്ചിട്ട് അവർ ജോയലിനോടൊപ്പം മുമ്പിൽ കയറി.
“സയനൈഡ് ക്യാപ്സൂൾസ് എടുത്തോ?”
“എടുത്തു ..”
കമാൻഡ് സ്വീകരിക്കുന്ന സബോഡിനേറ്റിന്റെ സ്വരത്തിൽ റിയ പറഞ്ഞു.
“എവിടെയാ അത് പ്രിസെർവ് ചെയ്തിരിക്കുന്നെ?”
ജോയൽ വീണ്ടും ചോദിച്ചു.
റിയയും ഷബ്‌നവും ഒരു റബ്ബർ ഇറേസറിൻറെ നാലിലൊന്ന് വലിപ്പമുള്ള നീല കണ്ടൈനർ എടുത്ത് ജോയലിനെ കാണിച്ചു.
“അത് ചെയിനിൽ കണക്റ്റ് ചെയ്യ് …”
ജോയൽ പറഞ്ഞു.
അവർ തങ്ങളുടെ കഴുത്തിൽ കിടന്ന സ്വർണ്ണ ചെയിനിൽ കണ്ടൈനർ കണക്റ്റ് ചെയ്തു.
“തോക്കുകളൊക്കെ ഏത് സമയത്തും ഉപയോഗിക്കാൻ പാകത്തിൽ റെഡിയാക്കി വെക്കണം,”
ജീപ്പ് സ്റ്റാർട്ട് ചെയ്യവേ പിമ്പോട്ടു നോക്കാതെ ജോയൽ പറഞ്ഞു.
“ജോയലിന്റെ തോക്ക് റെഡിയാക്കി വെച്ചാൽ മതി. എപ്പഴാ ഷൂട്ട് ചെയ്യുന്നേന്നും കൊതിച്ച് ഇവിടെ രണ്ട് ടാർഗെറ്റുകളാ റെഡിയായി ഇരിക്കുന്നെ. വെടിയേൽക്കാൻ!”
റിയ ഷബ്‌നത്തിന്റെ കാതിൽ മന്ത്രിച്ചു. ഷബ്നം ചിരിക്കാതിരിക്കാൻ മാക്സിമം ശ്രമിച്ചു.
“എന്താ ഒരു കുശുകുശുപ്പ്?”
ജോയൽ അസന്തുഷ്ടിയോടെ ചോദിച്ചു.
“ഞാനിവളോട് തോക്ക് റെഡിയാക്കി വെക്കാൻ പറയുകയായിരുന്നു, ജോയൽ,”
റിയ ഗൗരവം നടിച്ച് പറഞ്ഞു.
“ഉം…”
ജോയൽ അമർത്തി മൂളി.
“നീയെന്നതാ കുശുകുശുത്തേന്ന് എനിക്ക് മനസ്സിലായി…”
പ്രധാന പാതയിൽ നിന്ന് മാറി, ദുർഘടം പിടിച്ച കാട്ടുവഴിയിലേക്ക് കാർ നീക്കിക്കൊണ്ട് ജോയൽ പറഞ്ഞു.