കൂട്ടുകാർ കേൾക്കെ അരുൺ മന്ത്രിച്ചു.
“ഇതെന്താ സ്വർണ്ണ വിഗ്രഹമോ?”
“എടാ ഇത് മനുഷ്യസ്ത്രീ തന്നെയാണോടാ?”
ഡെന്നിസ് തുറന്ന വായോടെ ചോദിച്ചു.
“എന്റെയമ്മേ!”
അരുൺ മറ്റാരും കേൾക്കാതെ കൂട്ടുകാരായ ഡെന്നിസും രാഗിണിയും മെഹ്റുന്നിസയും അമീഷയും മാത്രം കേൾക്കാൻ പാകത്തിൽ അവൻ മന്ത്രിച്ചു.
“എന്തൊരു സ്ട്രക്ച്ചറാടീ…കണ്ടുപഠിക്ക്!”
“എനിക്ക് ഉള്ള സ്ട്രക്ച്ചർ ഒക്കെ മതി..”
അസുഖകരമായ സ്വരത്തിൽ രാഗിണി പറഞ്ഞു.
“ഈ സ്ട്രക്ച്ചറിന് പറ്റുന്നോമ്മാര് മതി എനിക്ക്…”
“മിണ്ടാതിരി,”
മെഹ്റുന്നിസ പറഞ്ഞു.
“നിങ്ങക്ക് എന്തിന്റെ കേടാ? ഡീൻ സാർ എന്താ പറയുന്നേന്ന് കേക്കട്ടെ,”
“ഇത് സോഫിയ മാഡം,”
കുട്ടികളുടെ നേരെ പുഞ്ചിരിയോടെ നോക്കുന്ന യുവസുന്ദരിയെ ചൂണ്ടി ഡോക്റ്റർ രാം പ്രസാദ് ഹെഗ്‌ഡെ പറഞ്ഞു.
“മഹാലിംഗം സാറിന് പകരമായി ഇന്ന് ചേർന്നതാണ്. മാഡം കേരളത്തിൽ, കണ്ണൂർ ജില്ലയിൽ നിന്നാണ്,”
“പടച്ചോനെ!”
മെഹ്റുന്നിസ അദ്‌ഭുതത്തോടെ കൂട്ടുകാരെ നോക്കി. അവരും അദ്‌ഭുതത്തോടെ പരസ്പ്പരം നോക്കുകയായിരുന്നു.
“നമ്മടെ നാട്ടുകാരിയാണോ? അത് പൊളിച്ചു!”
എല്ലാകുട്ടികളും അവരെ അദ്‌ഭുതത്തോടെയാണ് നോക്കുന്നത്.
“എടാ ഇങ്ങനെ വാ പൊളിച്ച് നോക്കല്ലേ!”
അരുണിനോട് മെഹ്റുന്നിസ പറഞ്ഞു.
“എങ്ങനെ നോക്കാതിരിക്കും എന്റെ മെഹ്‌റൂ?”
അവൻ അവളുടെ കാതിനോട് ചുണ്ടുകൾ അടുപ്പിച്ച് പറഞ്ഞു.
“മാഡത്തിന്റെ കണ്ണിലേക്കൊന്ന് നോക്കിക്കേ…എന്ത് വിടർന്ന കണ്ണുകളാടീ! കൊത്തിവലിക്കുന്ന പോലത്തെ നോട്ടം! എന്താ അഴകുള്ള മൂക്ക്!..വൗ !! നോക്കിക്കേ പഴുത്ത ഓമയ്ക്കാ മുറിച്ച് നോക്കുമ്പം കാണുന്ന കളറാ ലിപ്പ്സിന്…നീയാ ലോവർ ലിപ്പൊന്ന് നോക്കെടീ മൈര് മെഹ്‌റൂ…ഓ..എന്റെ ഈശ്വരാ…”