സുനിത [Smitha]

Posted by

സുധാകരന്‍ ആലോചിച്ചു. പ്രശാന്ത് പറയുന്നത് ശരിയാണ് എന്ന് അയാള്‍ക്ക് തോന്നി. ഒന്ന് രണ്ട് ദിവസത്തേക്ക് പ്രശാന്ത് സുനിതയേയൊ അവള്‍ മകനെയോ അഭിമുഖീകരിച്ചില്ല. ഭക്ഷണം അവള്‍ മേശപ്പുറത്ത് എടുത്ത് വെക്കും. അപ്പോള്‍ അച്ഛനും മകനും കഴിക്കും. അയാള്‍ ഓഫീസില്‍ പോകും. അവന്‍ കോളേജിലും. അങ്ങനെ മൂന്നാമത്തെ ദിവസമായി. അന്ന് വൈകുന്നേരം കോളേജില്‍ നിന്നും പ്രശാന്ത് സൈക്കിളില്‍ വരികയായിരുന്നു. വഴിയുടെ പകുതി വഴിയെത്തിയപ്പോള്‍ സുനിത കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടക്കുന്നത് അവന്‍ കണ്ടു. മണിയടിച്ചപ്പോള്‍ സുനിത തിരിഞ്ഞു നോക്കി. അവനെ കണ്ടു പെട്ടെന്ന് നിന്നെങ്കിലും പെട്ടെന്ന് മുഖം തിരിച്ച് മുമ്പോട്ട്‌ നടന്നു. അവന്‍ അവളുടെ അടുത്ത് എത്തി സൈക്കിള്‍ നിര്‍ത്തി.

“അമ്മെ…”

അവന്‍ വിളിച്ചു.

അവന്‍ അത് കേള്‍ക്കാതെ മുമ്പോട്ട്‌ നടന്നു.

“അമ്മെ,”

അവന്‍ വീണ്ടും വിളിച്ചു. മുമ്പോട്ട്‌ ചെന്നു അവളുടെ കൈക്ക് പിടിച്ച് നിര്‍ത്തി.

“ഞാന്‍ ഒന്നും ചെയ്തില്ല…”

അവന്‍ പറഞ്ഞു.

“തെറ്റൊന്നും ചെയ്തില്ല ഞാന്‍. പക്ഷെ ശിക്ഷ മുഴുവന്‍ എനിക്ക്! അല്ലെ?”

അവന്‍ അങ്ങനെ ചോദിച്ചപ്പോള്‍ അവള്‍ അവനെ ദയനീയമായി നോക്കി.

“എന്താ അമ്മെ ഇങ്ങനെ? എത്ര ദിവസമായി? അമ്മയ്ക്ക് എങ്ങനെ എന്നോട് ഇങ്ങനെ കഴിയുന്നു! ഞാന്‍ അത്രെയ്ക്കും കൊള്ളില്ലേ അമ്മക്ക്?”

അവന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് അവനെ കെട്ടിപ്പിടിച്ചു. പിന്നെ കരഞ്ഞു. അവനും അവളെ ആശ്ലേഷിച്ചു.

“ഇത്രയ്ക്കൊക്കെ വെഷമിക്കാന്‍ എന്താ അമ്മെ ഉണ്ടായത്?”

കൈ ഉയര്‍ത്തി അവളുടെ മിഴിനീര്‍ തുടച്ചുകൊണ്ട് അവന്‍ ചോദിച്ചു.

“ഞാന്‍ വെഷമിക്കുക നിങ്ങള് രണ്ടാളും വഴക്കടിക്കുന്നത് കാണുമ്പോള്‍ ആണ്. സ്നേഹിക്കുന്നത് കാണുമ്പോള്‍ അല്ല…”

അവന്‍ പുഞ്ചിരിച്ചു.

“നിങ്ങള് രണ്ടു പേരും എന്നെ ഇതുവരേം വിഷമിപ്പിച്ചിട്ടില്ല…വഴക്കടിച്ച്…അതുകൊണ്ട് അമ്മ ഇപ്പം എന്ത് ഓര്‍ത്താണോ വെഷമിക്കുന്നെ, അതങ്ങ് മറന്നു കള… എന്നിട്ട് ഒന്ന് ചിരിച്ചേ…” കണ്ണുനീരിനിടയില്‍ അവളുടെ മുഖത്ത് അനുപമ ഭംഗിയുള്ള പുഞ്ചിരി വിടര്‍ന്നു.

“ഇപ്പഴാ അമ്മ എന്‍റെ പുന്നാര അമ്മ ആയത്…”

അവന്‍ അവളുടെ കവിളില്‍ അമര്‍ത്തി ഉമ്മ വെച്ചു.

“ഇനി വാ…”

അവന്‍ സൈക്കിളിന്‍റെ പിന്‍ഭാഗം കാണിച്ചുകൊണ്ട് പറഞ്ഞു. കൈയ്യിലെ സഞ്ചി ഹാന്‍ഡിലില്‍ വെച്ച് അവള്‍ അവന്‍റെ പിമ്പില്‍ സൈക്കിളില്‍ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *