സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Posted by

യൂണിയൻ ചെയർമാൻ ശ്രീരാഗേട്ടൻ അങ്ങോട്ട് വന്നത്… മുൻപരിചയം ഉള്ളവരെ പോൽ അവർ പരസ്പരം കെട്ടിപിടിച്ചും ചിരിച്ചും സൗഹൃദം പങ്കിട്ടു…

അല്പം മാറി നിന്ന് അവരെ വീക്ഷിക്കുകയായിരുന്നു ഞാനും അസ്നയും… ഞാനെന്തിനാണ് ഷാജഹാനെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല… എനിക്ക് പോലും മനസ്സിലായിട്ടില്ല എന്തിനായിരുന്നു ന്ന്… പിന്നെ അല്ലേ അവൾക്ക്…

അവൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഞാൻ ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു. അവൻ ഇതൊന്നും അറിയാതെ ശ്രീരാഗേട്ടനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്… അവന്റെ ചിരിയും സംസാരവും രസിച്ച് കൊണ്ട് ചായ കുടി തുടർന്നു. ചായ ഗ്ലാസ് വീണ്ടും നിറച്ചപ്പോൾ അസ്ന എന്നെ അത്ഭുതത്തോടെ നോക്കി.

ഇവൾക്ക് ഇത് എന്തുപറ്റി എന്നുള്ള രൂപത്തിൽ…

കാരണം ഒരു ഗ്ലാസ് ചായ തന്നെ ഞാൻ മുഴുവിച്ച് കുടിക്കാറില്ല അങ്ങനത്തെ ഞാനാ രണ്ടാമത്തെ ഗ്ലാസ്…

ചായ കുടിയും സംസാരവും കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് അവൻ ബുള്ളറ്റിൽ യാത്രയായി… അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത് അതിന് ശേഷം ഇന്ന് എന്റെ റൂമിൽ വെച്ചും…

അസ്ന അന്നത്തെ സംഭവത്തെ കുറിച്ച് പറഞ്ഞ് എന്നെ കുറേ കാലം കളിയാക്കി എങ്കിലും ഞാൻ ഒന്നും വിട്ട് പറഞ്ഞിട്ടില്ല.. അല്ലെങ്കിലും എനിക്ക് അന്ന് തോന്നിയ വികാരത്തെ ഞാൻ എന്ത് പേര് നൽകിയാ വിശദീകരിക്കാ????

അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും പിന്നെ സംശയിക്കത്തക്ക വിധത്തിൽ ഒന്നും നടക്കാത്തത് കൊണ്ട് അവൾ പതിയെ ആ കാര്യം വിട്ടു…. പതിയെ പതിയെ ഞാനും…”

സ്വാലിഹ അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട് ബുൾസൈ കണക്കെ കണ്ണ് തള്ളി ഇരിക്കാണ്…

“ഡീ മാമാന്റെ മോളേ… സത്യം പറയടീ പുല്ലേ…. ഇവിടെ ഇപ്പം എന്താ നടന്നോണ്ട് ഇരിക്കുന്നേ??”

” സത്യമായിട്ടും എനിക്കറിയില്ല ഡീ… എന്നെ ഒന്ന് വിശ്വസിക്ക്… ഇതൊക്കെ ഒരു നിമിത്തമാ.. ഇട്സ് എ കോയിൻസിഡൻസ്… ട്രസ്റ്റ് മീ പ്ലീസ്..”

റുബീന കൈ രണ്ടും മലർത്തി നിശ്കളങ്കമായി പറഞ്ഞു…

” പിന്നെ നിനക്ക് ഇപ്പോ ഷാജഹാനെ കെട്ടിയാൽ പ്പം ന്താ പ്രശ്നം??..”

” എടോ… ഷാജഹാനോട് എനിക്കൊരു ക്രഷ് തോന്നിയിട്ടുണ്ട്… അതൊക്കെ ശെരിയാ… പക്ഷേ അത് പോലെ അല്ലാ ഷാനുക്കാ… എന്നെ ഇത്രക്ക് മനസ്സിലാക്കിയ വേറെ ആരും ഇല്ല… എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം പങ്ക് വെച്ച ഒരേ ഒരു പുരുഷൻ അത് ഷാനുക്കയാ… എല്ലാത്തിലും ഉപരി എനിക്ക് ആളോട് പ്രണയമായിരുന്നു… ഞാൻ ജീവന് തുല്യം സ്നേഹിച്ച ന്റെ ഇക്ക…”

” എന്നാലും എടീ മിണ്ടാപൂച്ചേ… നീ ഒരു പ്രേമരോഗി ആണെന്ന് അറിഞ്ഞില്ലാലോ… അറിഞ്ഞില്ലാ…. ആരും പറഞ്ഞില്ലാ…”

നെടുമുടി വേണു സ്റ്റൈലിൽ സ്വാലിഹ ചിരിച്ചു കൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *