സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]

Posted by

അതെ മോളെ.ചിലത് മനസ്സിലുണ്ട്.
ഗോകുൽ നല്ല ചെക്കനാ.
പ്രായക്കുറവ് ഉണ്ടന്നെയുള്ളൂ.
ഒരു ജാതീം.അവനാ എന്റെ മനസ്സിൽ.

അമ്മ ഇതെന്തൊക്കെയാ പറേണെ.

ഇപ്പൊ നിനക്ക് മനസ്സിലാവില്ല.നീ സാവകാശം ചിന്തിച്ചുനോക്ക്.നിന്റെ ഓരോ ആവശ്യത്തിനും അവനല്ലേ ഉള്ളെ.നിന്റെ ഭർത്താവ് നൽകാത്ത കരുതൽ അവൻ നിനക്ക് തരുന്നുണ്ട്,അത് എനിക്ക് നിന്റെ വാക്കിലൂടെ മനസ്സിലായി.ശങ്കർ നിന്നെ ഒഴിവാക്കാൻ ശ്രമിക്കില്ല. പക്ഷെ പരസ്പരം പിരിയാനുള്ള ഒരു സാഹചര്യം നീ ഉണ്ടാക്കണം.അതിന് ഗോകുൽ ഉതകും.എനിക്ക് നിന്നെ അവന്റെ കയ്യിൽഏൽപ്പിക്കണം.
പിരിയുന്നെന് മുന്നേ നിങ്ങൾ ഒന്നായിരിക്കണം.

അമ്മേ എന്താ ഇങ്ങനെയൊക്കെ പറയുന്നേ.ഞാൻ അവനെ അങ്ങനെയൊന്നും…

ഇനി കാണണം.എനിക്ക് വലുത് നിന്റെ ജീവിതാ.അത് ആണൊരുത്തന്റെ കൂടെ ആവണം.സമയം വരട്ടെ അച്ഛനോടും ഗോമതിയോടും ഞൻ സംസാരിച്ചോളാം.നേരിട്ട് കണ്ടില്ലേലും ഫോട്ടോ കണ്ടതും നീ പറഞ്ഞതും വച്ചു ആളെ എനിക്ക് ബോധിച്ചു.ഇനി നീ തീരുമാനിക്ക് നിനക്ക് ഇങ്ങനൊരു നരകത്തിൽ കഴിയണോ,ഒരു പെണ്ണ് സ്വപ്നം കാണുന്ന സന്തോഷം നിറഞ്ഞ ഒരു ജീവിതം വേണോ എന്ന്. എന്നിട്ട് ഉചിതംപോലെ ചെയ്യ്.

അമ്മേ നാട്ടുകാർ എന്ത് വിചാരിക്കും അതേലും ഒന്നോർത്തൂടെ.

തൂ, ഒരു നാട്ടുകാര്.കാലാകാലം അഴിമതിയും വർഗീയതയും പറയുന്ന എമ്പോക്കികളെ ഉളുപ്പില്ലതെ ജയിപ്പിച്ചു ഭരണത്തിൽ ഇരുത്താം.കാലാകാലങ്ങളിൽ കൊടുത്ത വാഗ്ദാനം മറക്കുവേം ചെയ്യും,അതാ നിലവാരം.കുറച്ചുനാൾ ഒന്നു മാറിനിന്നാ ഇവന്മാർ ഇതൊക്കെ മറക്കും.അതോർത്തു എന്റെ കുട്ടി വിഷമിക്കണ്ട.ബാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നോക്ക്.ഇവിടെ നിന്റെ ജീവിതവാ വലുത്.
ഒപ്പം ആ കുഞ്ഞിന്റെയും.ഒരു പകപ്പൊക്കെയുണ്ടാവും.
പൊന്നുപോലെ നോക്കിക്കോണം.
എന്നാ ഇനി ഞാൻ നിക്കണില്ല, ഇറങ്ങട്ടെ.

അമ്മ പോയതും അവൾ പൂജാമുറിയിൽ കൃഷ്ണവിഗ്രഹത്തിന് മുന്നിലായി നിന്നു.”കണ്ണാ ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിലാ ഒരു ഉത്തരം എന്റെ പക്ഷം അല്പമെങ്കിലും ന്യായം ഉണ്ടെങ്കിൽ മാത്രം”

പുറത്ത് കാളിങ് ബെൽ മുഴങ്ങി,അതുകേട്ട് വാതിൽ തുറന്നപ്പോൾ ഗോകുൽ മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *