തമ്പുരാട്ടി 4 [രാമന്‍]

Posted by

ഞങ്ങളുടെ അനക്കമില്ലാത്ത രൂപം കണ്ട് അമ്മയെന്ത് കരുതും? എന്താലുമാവട്ടെ! പിന്നിൽ എന്തൊക്കെ നടക്കുന്നു എന്ന് ഒച്ച കൊണ്ട് മാത്രം ഞങ്ങൾ കേട്ടു.പിന്നെ ഒന്നുമില്ലാതെയായി.

“അമ്മ പോയോ..?.” ഞാൻ ചേച്ചിയോട് വളരെ സ്വകാര്യമായി ചോദിച്ചു. തിരിഞ്ഞു നോക്കാൻ മടിയും,പേടിയുമാണ്.

“ഞാൻ നോക്കൂല്ലാ….നിക്ക് പേടിയാ…”ചേച്ചി എന്‍റെ നെഞ്ചില്‍ തല ഉരച്ചു.ബാക്കിൽ ഒച്ചയൊന്നും കേൾക്കുന്നില്ല. ഞാൻ പതിയെ തല തിരിച്ചു ഇടത്തേക്കൂടെയും വലത്തേകൂടെയും നോക്കി.കാണുന്നില്ല.അതോണ്ട് ഞാൻ ചേച്ചിയെ അടർത്തി മാറ്റി മുഴുവനായങ്ങു നോക്കി. തമ്പുരാട്ടി പോയീട്ടുണ്ട്.

“തെണ്ടി….നിന്നോട് ഞാൻ പറഞ്ഞതല്ലേ. അമ്മയുണ്ടെന്ന്…” കണ്ണ് കൂർപ്പിച്ചു, കള്ള ദേഷ്യം കാട്ടി എന്റെ കൈക്കിട്ട് തല്ലിയിട്ട് ചേച്ചിയുടെ ചോദ്യം.

“എനിക്കെങ്ങനെ മനസ്സിലാവാനാ. നേരത്തെ എന്നെ പറ്റിച്ചതല്ല അമ്മയുണ്ടന്നു പറഞ്ഞു..” ഞാൻ അങ്ങട്ട് ചെറുതായി ചൂടായി “ഞാങ്കരുതി അഭിനായാന്ന്…”അത് ഞാൻ പറ്റിപ്പോയി എന്നുള്ള രീതീൽ പറഞ്ഞു.

“നീയെന്തിനാ അതിന് ചൂടാവണേ….ഞാന്നിന്നോട് മര്യാദക്കല്ലെ ചോയിച്ചേ….”ഹോ ഇനിയിത് അടുത്ത പിണക്കത്തിനുള്ള വക ആകുമോ. ഞാൻ വേഗം ചിരിച്ചു കാട്ടി.

“എന്റെ…സുന്ദരിയല്ലേ ഞാനങ്ങനെ ചേച്ചിയോട് ചൂടാവോ.” നമ്പർ ഇറക്കി നോക്കി.

“പോടാ നിനക്കെന്നോടൊരു സ്നേഹവുമില്ല…” എന്റെ കൊഞ്ചിക്കൽ അങ്ങു ഏറ്റില്ല.“നേരത്തെന്നെ ന്തൊക്കെ പറഞ്ഞേ..പോടീന്ന്‍ വരെ വിളിച്ചേ….” കീഴ്ച്ചുണ്ടി പിളർത്തി ചേച്ചി സങ്കടം കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *