പോടി.. അതൊക്കെ എനിക്കറിയാം.
അപ്പോഴേക്കും ഞാൻ എന്റെ ചെയറിനടുത്തെത്തിയിരുന്നു. ഞാൻ കുറച്ച് നേരം അവിടന്ന് വിട്ടുനിന്നത് മൂലം എന്റെ കേബിനാടുത് കുറച്ചുപേർ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
ഞാനെന്റെ പണികളിലേക്ക് കടന്നു.
കുറച്ച് കഴിഞ്ഞതും എന്റെ പുറകിലൂടെ അഭിരാമി അവളുടെ ചെയറിലേക്ക് പോയിരുന്നു. എന്റെ പുറകിലൂടെ പോവുന്നത് അഭിരാമിയാണ് എന്ന് അറിഞ്ഞിട്ടും അവളെ ഒന്ന് തിരിഞ്ഞ് നോക്കാൻ എനിക്ക് തോന്നിയില്ല.
എന്റെ മുന്നിൽ ഇരിക്കുന്ന ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിലും എന്റെ ശ്രദ്ധ അഭിരാമിയുടെ അടുത്തായിരുന്നു . അവൾ ഇടകിടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്. രമ്യ പറഞ്ഞ കാര്യം കൊണ്ടാവാം എന്തുകൊണ്ടോ എനിക്കവളെ നോക്കാൻ തോന്നിയില്ല.
രമ്യ പറഞ്ഞത് ശരിയാണെങ്കിൽ അഭിരാമിയും ആ കൂട്ടത്തിൽ പെട്ടതായിരിക്കണം.
ഉച്ചക്ക് ഫുഡ് കഴിക്കാൻ ഹോട്ടലിലേക്ക് പോകുന്ന വഴി ഞാൻ രമ്യയെ വിളിച്ചു. കുറച്ച് നേരം കുശാലാനേഷണം നടത്തിയതിനുശേഷം അഭിരാമിയുടെ കാര്യം ചോദിക്കാൻ തീരുമാനിച്ചു.
രമ്യ…. മാഡം പറഞ്ഞിട്ടാണോ നീ എന്നോട് പാഡ് വാങ്ങാൻ പറഞ്ഞത്.
അതെ… ഞാൻ പറഞ്ഞു രാഹുലിനോട് വാങ്ങിത്തരാൻ പറയാന്. അപ്പോ ചേച്ചിയ പറഞ്ഞത് വേണ്ട നിന്നോട് പറഞ്ഞാൽ മതിന്ന്.
ടാ.. ഞാൻ നിന്നോട് പറഞ്ഞില്ലെ ചില സ്ത്രീകൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ പുരുഷന്മാർ അറിയുന്നത് ഇഷ്ടല്ലന്ന്.
ങേ… അപ്പോ നീ പറഞ്ഞുവരുന്നത് ഞാൻ പുരുഷൻ അല്ല എന്നാണോ…
അതല്ലടാ മണ്ട. നീ ശ്രദ്ധിച്ചിട്ടുണ്ടോ.. ബാങ്കിലുള്ള എല്ലാവരും അഭിചേച്ചിയെ നോക്കുന്നത്. ഒരു വൃത്തികേട്ട നോട്ടമാണ് എല്ലാരും. അവൾ വെറുപ്പ് കലർന്ന സ്വാരത്തോടെ പറഞ്ഞു.
ഞാനും…. ഞാൻ അതിശയത്തോടെ ചോദിച്ചു.
ഹ.. ഹ.. ഹാ… നീ ഇല്ല ഉണ്ടങ്കിൽ നിന്നോട് വാങ്ങാൻ പറയുമോടാ മണ്ട. അവളത് പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ ഒരല്പം റെസ്‌പെക്ട് തോന്നി പോയി.
മ്മ്…. പിന്നെ നീ അത്രക്ക് ഡീസെന്റ് ഒന്നും അല്ല എന്നെനിക്കറിയാം. അവൾ അർത്ഥം വെച്ച മൂളലോടെ പറഞ്ഞു.
ഞാനോ…
ടാ.. നീ ഇടക്ക് അഭിചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആ പാവം അത് കാണുന്നില്ല. അതുകൊണ്ടല്ലെടാ നിന്നോട് വാങ്ങിത്തരാൻ പറഞ്ഞത്. അവൾ ഒര് ആക്കിയ പോലെ പറഞ്ഞു.