തണൽ 3 [JK]

Posted by

മ്മ്..

എന്താ പറയാനുണ്ട് എന്ന് പറഞ്ഞത്.. ഞാൻ ചോദിച്ചു.

അത് നാളെ പറയാം..

ഹേയ്.. നീ പറ അഭി… എന്തെങ്കിലും പ്രശ്നം ഉണ്ടായോ..

അയ്യോ… പ്രശനം ഒന്നും അല്ലടാ. നീനുവിന്റെ കാര്യമാ…

നീനുന്റെ ന്ത് കാര്യം.. ഞാൻ സംശയത്തിടെ ചോദിച്ചു.

അതാ ഞാൻ പറഞ്ഞെ.. നാളെ പറയാമെന്ന് . അവൾ കൊഞ്ചും പോലെ എന്നോട് പറഞ്ഞു.

എന്ന ഞാൻ വീട്ടിപ്പോയി വിളിക്കാം..

അയ്യോ… വേണ്ട കിച്ചു… ഇപ്പോ എന്റെ ചെക്കൻ നല്ല കുട്ടിയായിട്ട് പോയികിടന്നുറങ്ങ്. എന്നിട്ട് നാളെ വിളിക്കുമ്പോ ഞാൻ പറയാം കേട്ടോ..

മ്മ്.. ആയിക്കോട്ടെ. ഞാൻ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു.

ഉ..മ്മ… അതേയ്.. എന്റെ കിച്ചുട്ടൻ തൽകാലം ഇന്ന് ഇതുകൊണ്ട് തൃപ്തിപ്പെട്. I love you.. ഉമ്മ.. നാളെ വിളിക്കട്ടോ.. അവൾ അതും പറഞ്ഞ് കാൾ കട്ട്‌ ചെയ്തു.

ഞാൻ അപ്പോഴേക്കും നടന്ന് ചേട്ടന്റെ അടുത്തെത്തിയിരുന്നു.

ഞാൻ ഫോണും ചെവിയിൽ വച്ച് സ്വപ്നവുംകണ്ട് ചിരിച്ച് വരുന്നത് കണ്ടതുകൊണ്ടാണെന്നുതോന്നുന്നു. അവൻ എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി.

ഞാൻ അവന്റെ നോട്ടം കണ്ടതും കണ്ണുകൊണ്ട് എന്തേയെന്ന് ചോദിച്ചു.

ഒന്നുല്ല… അവൻ ഒരു ആക്കിയ രീതിയിൽ എന്നോട് പറഞ്ഞു.

അല്ലടാ മൈരേ.. നീ ആരുടെ കാലിന്റെടല് പോയി കിടക്കായിരുന്നു.. ഞാൻ ബൈക്കിന്റെ പുറകിലേക്ക് കയറാൻ നേരം അവനോട് ചോദിച്ചു.

ചേട്ടൻ എന്നെക്കാൾ മൂന്ന് വയസിന് മൂത്തത്താണെങ്കിലും ഞങ്ങൾതമ്മിൽ ഒരു ചേട്ടൻ അനിയൻ ബന്ധത്തിനപ്പുറം ഒരു നല്ല സൗഹൃദം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ ജീവിതത്തിൽ തെറി വിളിച്ച് തുടങ്ങിയത് തന്നെ അവനെയാണ്.

അതിൽ പലപ്പോഴും അച്ഛനാണ് ബലിയാടവാറ്. കാരണം ഞാൻ ദേഷ്യം വന്നാൽ അവന്റെ തന്തയ്ക്ക് വിളിക്കും. അവന് ദേഷ്യം വന്നാൽ എന്റെ തന്തയ്ക്കും. ഇത് രണ്ടും ഒരാൾ ആയതുകൊണ്ട് ഒന്നും കുടുബത്തിൽ നിന്നും പുറത്തുപോവില്ല.

കാര്യം എന്തൊക്കെയായാലും ഇന്നേവരെ അമ്മക്ക് വിളിക്കാൻ ഞങ്ങൾ രണ്ടുപേരും മുതിർന്നിട്ടില്ല. എനി പുറത്തുനിന്നും ആരെങ്കിലും വിളിച്ചാൽ തന്നെ അവനെ പഞ്ഞിക്കിടാനും മടിയില്ല.

എടാ കോപ്പേ.. ഞാൻ നിന്റെ ഏടത്തിയുടെ കാലിന്റെ ഇടയിൽ അല്ലാതെ വേറെ ആരുടെ കാലിന്റെ ഇടയിൽ പോവാനാണ്.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *