തണൽ 3 [JK]

Posted by

നമ്മുക്ക് തൽകാലം കഥയിലേക്ക് വരാം.

ഡാ… നമ്മുക്കൊരോ ബിയറ് കഴിച്ചാലോ.. യാത്രക്കിടയിൽ ഞാൻ ചേട്ടന്റെ ഷോൾഡറിൽ തട്ടിക്കൊണ്ടു ചോദിച്ചു.

എന്റെ പൊന്നുമോനെ എന്നെ കൊലയ്ക്ക് കൊടുക്കരുത്. നിന്റെ ഏട്ടത്തി മണം പിടിക്കുന്ന കാര്യത്തിൽ പോലീസ് പട്ടിനെ കവച്ചുവെക്കും.

എനി നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ നമ്മുക്ക് നാളെ നോക്കാം.

എന്ത് നിർബന്ധം. എനിക്ക് ഒരു നിർബന്ധവുമില്ല. ഞാൻ അല്പം കലിപ്പിൽ തന്നെ പറഞ്ഞു.

ഹേയ്.. നീ അങ്ങനെ പറയലെ. നീ എന്നെ നിർബന്ധിക്കണം.

അവൻ അത് പറഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ അപകടം മണത്തു. നാളെ കഴിച്ചത് എന്റെ നിർബന്ധം മൂലമാണ് എന്ന് പറയാനുള്ള പ്ലാനാണ്. അവന്റെ ഉദ്ദേശം മനസ്സിലായെങ്കിലും ഞാൻ അതിന് തിരിച്ച് ഒന്നും പറയാൻ പോയില്ല.

ഡാ.. വണ്ടി ഒന്ന് സൈടക്ക്.. ഞാൻ അവന്റെ ഷോൾഡറിൽ തട്ടികൊണ്ട് പറഞ്ഞു.

ഡാ.. എനി വീട്ടിൽ ചെന്നിട്ട് പോരെ.. അവൻ വണ്ടി നിർത്താതെ എന്നോട് പറഞ്ഞു.

നീ ഒന്ന് നിർത്തട മൈരേ. ഞാൻ അല്പം കനത്തിൽ പറഞ്ഞപ്പോൾ അവൻ വണ്ടി റോഡരികിലേക്ക് നിർത്തി.

ഞാൻ വണ്ടിയിൽനിന്നും ഇറങ്ങിക്കൊണ്ട് അവനെ നോക്കി.

എനി എന്ത് മൈരാ നീ എന്നെ നോക്കി നിൽക്കുന്നത്. പോയി ഒഴിച്ചിട്ട് വാട..

ഡാ.. മൂത്രം ഒഴിക്കാനൊന്നും അല്ല. ഞാൻ അവനെ നോക്കി പരുങ്ങിക്കൊണ്ട് പറഞ്ഞു.

പിന്നെ എന്ത്.. തൂറാനോ..

അവന്റെ ഓഞ്ഞ കോമഡി കേട്ട് ഞാൻ കലിപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കി.

എന്താടാ… നീ ഈ നട്ടപാതിരക്ക് എന്നെ ഭ്രാന്തക്കുവണോ.. നീ എന്താച്ചാ കാര്യം പറ..

പറയാം. നീ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണം. പ്ലീസ്..

അപ്പോ എന്തോ ഉടായിപ്പ് ആണലോ.. അവൻ പുരുകം ഉയർത്തികൊണ്ട് ചോദിച്ചു.

ഡാ.. പിന്നേയ്.. എന്റെ ബാങ്കിലുള്ള ഒരാളെ ഇക്കി ഇഷ്ടാണ്.

മ്മ്.. ആയ്കോട്ടെ. എനിപ്പോ എന്താ വെണ്ട്.. ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞ് നിങ്ങടെ കാര്യം സെറ്റാക്കണം. അതല്ലെ.. മ്മ്.. ശരി. നീ വണ്ടിയിൽ കയറ് ഇക്കി ഉറക്കം വരുന്നു. എന്തായാലും കല്യാണകാര്യം ഇന്ന് പറയണ്ടാലോ നാളെ പറഞ്ഞാൽ പോരെ…

Leave a Reply

Your email address will not be published. Required fields are marked *