തണൽ 3 [JK]

Posted by

വീട്ടിലെത്തിയതിനുശേഷം ഞാൻ കുളിച്ച് കുറച്ച് ഫുഡും കഴിച്ച് കിടന്നുറങ്ങി.

*********************************************

പിറ്റേന്ന് പതിവ് പോലെ ഞാൻ എട്ട് മണിക്ക് തന്നെ എഴുനേറ്റു. ഫോണെടുത്ത് നോക്കിയപ്പോൾ അഭിയുടെ ഒരു good മോർണിംഗും പിന്നെ അറഞ്ചം പറഞ്ചം പത്ത് പതിനഞ്ച് ഉമ്മയും.

ഞാൻ അങ്ങോട്ട് ഒരു ഉമ്മയും ഒരു ഹാർട്ടും അയച്ചു. അതിനുശേഷം ഞാൻ വീടിന്റെ ഉമ്മറത്തേക് നടന്നു.

ചേട്ടൻ തിണയിലിരുന്ന് പത്രം വായിക്കുകയാണ്. എന്റെ കൽപെരുമാറ്റം കേട്ട് അവൻ തലഉയർത്തി നോക്കി ശേഷം വീണ്ടും പത്രത്തിലേക്ക് തന്നെ കണ്ണ് പൂഴ്ത്തി.

എന്താ മോനെ ചരമ കോളത്തില് പേര് വന്നോ നോക്കുകയാണോ… ഞാൻ കളിയാകും പോലെ ചോദിച്ചു.

അവൻ എന്നെ ഒന്ന് തുറിച്ച് നോക്കി. അതേടാ നീ മിക്കവാറും എന്നെ പടമാക്കി ചുവരിൽ കയറ്റുന്ന ലക്ഷണമുണ്ട്.

ഹാ.. ഹാ.. ഹാ… ഞാൻ അവന്റെ കോമഡി കേട്ട് ചിരിച്ചു.

ആഹാ… നല്ല കോമഡിയാണെന്ന് തോനുന്നു. എന്നോട് കൂടി പറ ഞാനും കേൾക്കട്ടെ. അതുവഴി വന്ന ഏട്ടത്തി ഞങ്ങളോട് പറഞ്ഞു.

എന്റെ ഏട്ടത്തി സംഭവം കോമഡി തന്നെയാണ്. കുറച്ച് കഴിയട്ടെ എല്ലാരും ഉള്ളപ്പോൾ ഞാൻ പറയാം. എന്നും പറഞ്ഞുകൊണ്ട് ഞാൻ ഉള്ളിലേക്ക് വലിഞ്ഞു.

ഏട്ടന്റെ മുഖത്ത് നോക്കി ചേടത്തി എന്താ എന്ന് ചോദിക്കുന്നുണ്ട് പക്ഷേ അവനും അതിൽനിന്നും ഒഴിഞ്ഞുമാറി.

ഉച്ചക്ക് ഊണ് കഴിക്കല് കഴിഞ്ഞ് എല്ലാവരും ടീവി കാണുന്ന തിരക്കിലാണ്.

ഞാൻ റിമോട്ട് എടുത്ത് ടീവി മ്യൂട്ട് ചെയ്തു.

എന്റെ ആ പ്രവർത്തി കണ്ട് എല്ലാരും എന്റെ മുഖത്തേക് നോക്കി.

അതേയ് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാൻ എല്ലാവരോടുമായി പറഞ്ഞു.

എല്ലാവരുടെയും മുഖത്ത് ഞാൻ എന്താണ് പറയാൻ പോകുന്നത് എന്നറിയുവാൻ ഒരു ആകാംഷയുണ്ട്.

കാര്യം പറയുന്നതിനുമുൻപ് ഞാൻ ശ്വാസം നല്ല രീതിയിൽ വലിച്ചുവിട്ടു.

എനിക്ക് ഒരാളെ ഇഷ്ടാണ്.

എന്റെ ബാങ്കിലുള്ള ആള് തന്നെയാണ്.

പേര് അഭിരാമി മേനോൻ.

ആഹാ മേനോൻ കുട്ടിയാണോ.. അച്ഛൻ ഇടയിൽ കയറിക്കൊണ്ട് പറഞ്ഞു.

അത് കേട്ട് അമ്മ അച്ഛനെ ഒന്ന് നോക്കി അത് കണ്ടപ്പോൾ അച്ഛൻ പിന്നെ ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *