എന്റെ അസിസ്റ്റന്റ് മാനേജറാണ്. അത് കേട്ടപ്പോൾ ഏട്ടത്തിയുടെ മുഖത്ത് ആകാംഷ. കോളേജിൽ പോയി പ്രൊഫസറെ വളയ്ക്കുന്നത് പോലെയാണല്ലോ ഇതും.
അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മയും ചേട്ടനുമുണ്ട് അവരൊക്കെ അമേരിക്കയിലാണ്.
എല്ലാവരും ഞാൻ പറയുന്നതും കേട്ട് എന്നിൽ തന്നെ കണ്ണും നാട്ടിരിപ്പാണ്. ഞാൻ അവർക്ക് മുന്നിൽ കഥാപ്രസംഗം നടത്തുന്ന കാഥികന്നെപ്പോലെ അവളെ കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു.
ആളുടെ ഒരു കല്യാണം കഴിഞ്ഞതാണ് അതിൽ ഒരു കുഞ്ഞുമുണ്ട്. അത് ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
അവിടെ ഇരിക്കുന്നവർ പരസ്പരം മുഖത്തോടുമുഖം നോക്കുന്നുണ്ട്. പെട്ടെന്ന് അമ്മ ചാടി എഴുനേറ്റു.
ഞാൻ സമ്മതിക്കില്ല.. ബാഹുബലിയിലെ ശിവകാമി ദേവിയെ പോലെ ചീറികൊണ്ട് എന്റെ നേരെ തിരിഞ്ഞു.
നിങ്ങള് ഇവൻ പറഞ്ഞത് കെട്ടിലെ.. അമ്മ അച്ഛന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
ഞാൻ കേട്ടു. കേൾക്കാതിരിക്കാൻ ഞാൻ ചെവിട് പൊട്ടനൊന്നും അല്ലാലോ.. അച്ഛൻ അമ്മയോട് തിരിച്ച് ചോദിച്ചു.
പിന്നെ എന്താ മനുഷ്യ നിങ്ങള് ഒന്നും മിണ്ടാത്തത്. അമ്മ അച്ഛന് നേരെ ചീറി.
അത് കേട്ട് അച്ഛൻ എനിക്ക് നേരെ കണ്ണും തുറിച്ച് നോക്കി.
അച്ഛന്റെ ഭാഗത്തുനിന്നും പ്രദീക്ഷിച്ച പ്രതികരണം കിട്ടാത്തത് കൊണ്ടാണെന്ന് തോനുന്നു അമ്മ ചേട്ടനുനേരെ തിരിഞ്ഞു.
ഡാ.. നീ ഇവൻ പറഞ്ഞത് കെട്ടിലെ..
ആ.. കേട്ടു. അവൻ വോൾട്ടേജ് കുറഞ്ഞതുപോലെ മറുപടി കൊടുത്തു.
ഏട്ടത്തി പിന്നെ എന്റെ സംസാരം കേട്ട് കിളി പോയതുപോലെ ഇരിക്കുകയാണ്. എനി പറന്നുപോയ കിള്ളി എപ്പോൾ തിരിച്ച് കൂട്ടിൽ കയറാനാണ്.
ഇവളോട് പിന്നെ പറഞ്ഞിട്ട് കാര്യല്ല്യ. അമ്മ ഏട്ടത്തിയെ നോക്കികൊണ്ട് പറഞ്ഞു. അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.
അമ്മേ അവളൊരു പാവാണ്. ഞാൻ അവളുടെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ എല്ലാവരോടുമായി പറഞ്ഞു കൊടുത്തു.
അമ്മേ ഞാൻ അവളെ കല്യാണം കഴിക്കുന്നതിൽ എന്താണ് തെറ്റ്. എന്താണ് അമ്മ അവളിൽ കാണുന്ന പോരായിമ്മ.. അവൾക്ക് ഒരു കുഞ്ഞ് ഉണ്ട് എന്നതോ..
എനി ഞങ്ങൾക്ക് ആർകെങ്കിലുമാണ് ഈ.. അവസ്ഥ വന്നിരുന്നതെങ്കിലും അമ്മ ഞങ്ങളെ വേറെ വിവാഹം കഴിക്കാൻ നിർബന്ധിക്കില്ലേ… ഞാൻ ചോദിച്ചു.
എടി.. അവൻ പറഞ്ഞതിൽ എന്താ തെറ്റ്.. ഇവർക്കാർക്കെങ്കിലുമാണ് ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നെങ്കിൽ നമ്മൾ അവരോട് രണ്ടാമത് കല്യാണം കഴിക്കാൻ പറയില്ലേ.. അച്ഛന്റെ ആ ഒരൊറ്റ ചോദ്യത്തിൽ നിന്നുതന്നെ അച്ഛൻ കാര്യത്തെ എത്ര പോസിറ്റീവ് ആയാണ് എടുത്തിരിക്കുന്നത് എന്നെനിക്ക് മനസിലായി.