തണൽ 3 [JK]

Posted by

നിങ്ങൾ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല ഞാൻ ഇതിന് സമ്മതിക്കില്ല. അമ്മ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

അത് കേട്ടതും ചേട്ടൻ എന്റെ മുഖത്തേക് ഒന്ന് പാളി നോക്കി.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഒള്ളു അത് അഭിരാമിയാണ്. ഞാൻ ഉറച്ച വാക്കുകളോടെ അവിടെ കൂടി നിന്നവരോടായി പറഞ്ഞുകൊണ്ട് എന്റെ റൂമിനുള്ളിലേക്ക് നടന്നു.

സത്യം പറഞ്ഞാൽ അങ്ങനെ പറയാനുള്ള ധൈര്യം എവിടന്നു കിട്ടി എന്നെനിക്ക് ഒരു പിടിയുമില്ല.

റൂമിൽ എത്തിയതും പോവാൻ വേണ്ടി ബാഗ് പാക്ക്ചെയ്യാണോ.. അതോ ഇവിടെത്തന്നെ നിൽക്കണോ. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി.

അമ്മേ.. അച്ഛൻ പറഞ്ഞതിലും കാര്യമുണ്ട്. ഇന്നത്തെ കാലത്ത് ഇതൊക്കെ സർവസാദാരണമാണ്. അതോണ്ട് നമ്മളായിട്ട് അവന്റെ ഇഷ്ടത്തിന് എതിര് നിൽക്കണോ.. ഏടത്തി അമ്മയോട് പറയുന്നത് ഞാൻ കേട്ടു.

സത്യം പറഞ്ഞാൽ ചേട്ടൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ സ്വന്തം ഭാര്യയെ വെള്ള പൂശാൻ നോക്കിയതാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഏടത്തിയുടെ ഇപ്പോഴത്തെ സംസാരം കേൾക്കുബോൾ മനസ്സിലെ ചേട്ടത്തിയെന്ന ക്ലാവ് പിടിച്ച വിഗ്രഹം തിളക്കം വെക്കുന്നത് പോലെ തോന്നി.

ഞാൻ ഒന്നുകൂടി അങ്ങോട്ട് ചെവിയോർത്തു. ഒരു പൊട്ടിത്തെറി ഞാൻ പ്രദീക്ഷിച്ചു പക്ഷേ അതുണ്ടായില്ല. സ്വതവേ മരുമകൾ നല്ലത് പറഞ്ഞാൽ തന്നെ കേൾക്കാത്ത ടീംസാണ് അമ്മായിയാമ്മമാർ അപ്പോപ്പിന്നെ ഇത് പറയണോ… പക്ഷേ എന്തുകൊണ്ടോ ഞാൻ പ്രദീക്ഷിച്ചത് നടന്നില്ല.

ഞാൻ റൂമിന്റെ വാതിൽ ചാരിയ ശേഷം ബഡിൽ നിവർന്ന് കിടന്നു. വാതിൽ അടച്ച് കിടന്നാൽ ഞാൻ വല്ല ആത്മഹത്യായും ചെയ്തോ എന്ന് ഭയക്കേണ്ട എന്ന് കരുതിയിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്.

അപ്പോഴാണ് അഭിയുടെ കാൾ വന്നത്.

ഞാൻ കാൾ എടുത്തു.

ഹലോ…

മ്മ്… എന്താ പരുപാടി… എനിക്കുള്ള ചോദ്യമെത്തി.

ഹേയ് പ്രത്യകിച്ച് പരുപാടിയൊന്നുമില്ല. ഞാൻ കിടക്ണ്.

എന്തുപറ്റി… ആ വാക്കുകളിൽ വ്യാകുലതയുടെ സ്വാരം.

ഹേയ് ഒന്നുല്ല ഫുഡ്‌ കഴിച്ചപ്പോ ജസ്റ്റ്‌ ഒന്ന് കിടന്നു അത്രോള്ളു. ഞാൻ പറഞ്ഞു.

മ്മ്…

ഫുഡ്‌ കഴിച്ചോ… ഞാൻ തിരിച്ച് ചോദിച്ചു.

ആ.. കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *