ഞാൻ പുറത്തേക് ഇറങ്ങി അഭിയെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തതും അവളുടെ കാൾ എന്റെ ഫോണിലേക്ക് വന്നു. അത് കണ്ട് എനിക്ക് ചിരി വന്നു.
ഞാൻ കാൾ എടുത്തു. ഹലോ..
മ്മ്… ഒരു തളർച്ചയുള്ള മൂളലായിരുന്നു അവളുടെ മറുപടി.
എന്തുപറ്റി.. എന്താ ഒരു സങ്കടം പോലെ.. ഞാൻ ചോദിച്ചു.
ഹേയ്.. അത് തോന്നുന്നതാവും. അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
അതേയ്… റെയിൽവേ സ്റ്റേഷനിലേക്ക് പോവുന്ന വഴി ഫ്ലാറ്റിലേക്ക് വായോ ട്ടോ…
ങേ… അതിന് സ്റ്റേഷനിലേക്ക് പോവുന്ന വഴി അല്ലാലോ ഫ്ലാറ്റ്. രണ്ടു വേറെ വേറെ വഴിയല്ലെ.. ഞാൻ അതിശയത്തോടെ ചോദിച്ചു.
എന്നാൽ അത് കേട്ടിട്ടും അവൾ അല്പ നേരം മൗനമായിരുന്നു.
കിച്ചു ഞാൻ ബാങ്കിലാണെന്നറിയാലോ.. അവൾ സ്വകാര്യം പോലെ പതിയെ പറഞ്ഞു.
എനിക്ക് വേറെ ഒന്നും കേൾക്കണ്ട പോവുന്നതിനുമുൻപ് എനിക്ക് കാണണം. കേട്ടോ… അപ്പോ ശരി. അവൾ അതും പറഞ്ഞ് എന്റെ മറുപടി കേൾക്കാൻ പോലും കാത്ത് നിൽക്കാതെ കാൾ കട്ട് ചെയ്തു.
ഈശ്വരാ.. ഇവള് കെട്ടിന് മുൻപ് തന്നെ ഭാര്യയുടെ ഭരണം തുടങ്ങിയോ.. ഞാൻ അറിയാതെ പറഞ്ഞുപോയി. എങ്കിലും അവളുടെ അധികാരം കാണിച്ചുകൊണ്ടുള്ള ആ സംസാരം എനിക്കെറെ ഇഷ്ടപ്പെട്ടിരുന്നു.
*********************************************
ഞാൻ ആദ്യം വന്ന ബസ്സിൽ തന്നെ തിരക്കികയറി.
ഹോസ്റ്റലിൽ എത്തിയ ശേഷം കുളിച്ച് ഫ്രഷായി ഡ്രസ്സ് മാറി. ശേഷം സമയം കളയാതെ ഇന്നലെ പാക്ക് ചെയ്തുവച്ചിരുന്ന ബാഗുമെടുത്ത് പുറത്തിറങ്ങി.
എനി ബസ്സ് കാത്തുനിന്നാൽ ശരിയാവില്ല. ഞാൻ ഒരു ഓട്ടോപിടിച്ച് നേരെ അഭിയുടെ ഫ്ലാറ്റിലേക്ക് ചെന്നു.
അഭി എത്തിക്കാണുമോ.. വിളിച്ച് നോക്കണോ.. അല്ലങ്കിൽ വേണ്ട. അങ്ങോട്ട് ചെല്ലം. വേറെ എങ്ങോട്ടും അല്ലാലോ എന്റെ പെണ്ണിന്റെ വീട്ടിലേക്കല്ലേ.. പിന്നെ ഞാൻ എന്തിനാ പേടിക്കുന്നത്.
ഞാൻ ലിഫ്റ്റിന് അടുത്തേക് നടന്നു. ലിഫ്റ്റിന്റെ അടുത്ത് എത്തിയതും എന്റെ നോട്ടം പോയത് സ്റ്റായറിന്റെ അതുത്തേക്കാണ്.
കഴിഞ്ഞ പ്രാവശ്യം വന്നതും അഭിയുടെ പുറകെ സ്റ്റായർ കയറിയതും എന്റെ കണ്ണിൽ തെളിഞ്ഞുവന്നു.
ഹോ.. എന്തോരു കാഴ്ചയായിരുന്നു.. ഞാൻ അറിയാതെ പറഞ്ഞുപോയി. ആ ചിന്ത തന്നെ എന്റെ ഞരബുകളിൽ തീ പടർത്തി.