അതെന്താ ഇന്ന് വീട്ടിൽ പോവുന്നിലെ.. അവൾ ഒരു ചിരിയോടെ ചോദിച്ചു.
ചേട്ടൻ എത്തീട്ടില്ല. അവൻ വരാൻ കുറച്ചുകൂടി ടൈമെടുക്കും. അപ്പോ നിന്നെ വിളിച്ച് പറയാമെന് വിചാരിച്ചു. എനിപ്പോ വീട്ടിൽ എത്തിട്ട് എപ്പോഴാ വിളിക്കാൻ നേരം കിട്ടുക എന്ന് പറയാൻ പറ്റില്ല. ഞാൻ പറഞ്ഞു.
മ്മ്.. അവിടെനിന്നും നേർത്ത മൂളൽ മാത്രം.
നീനു ഉറങ്ങിയോ…
ആ.. ഉറങ്ങി.
എന്തുപറ്റി… എന്താ ഒരു ഉഷാറില്ലാതെ.. ഞാൻ ചോദിച്ചു.
കിച്ചു.. ഇക്കി എന്തോ ഒരു പേടിപോലെ. അച്ഛനും അമ്മയും സമ്മതിക്കില്ലെ.. എന്നൊരു ഭയം. അവളുടെ ആ സംസാരത്തിൽ നിന്നും ഞാൻ ആ ഭയം തിരിച്ചറിഞ്ഞു.
എന്റെ അഭി… നീ ഇങ്ങനെ ടെൻഷൻ ആവല്ലേ. ഞാൻ എന്താ നിന്നോട് പറഞ്ഞെ.. ഈ.. കിഷോറിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടങ്കിൽ അത് എന്റെ അഭി മാത്രമായിരിക്കും. ഇല്ലങ്കിൽ നിന്റെ കിച്ചു മരിച്ചതായി കൂട്ടിക്കോ..
കിച്ചു… അവൾ ഒരല്പം കനത്തിൽ എന്നെ വിളിച്ചു.
എനിക്ക് ഇത്തിരി സമാദാനം കിട്ടാനാ ഞാൻ ഇത് നിന്നോട് പറഞ്ഞെ. അപ്പോ എന്നെ കൂടുതൽ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയല്ലേ.. പ്ലീസ്… അവൾ അത് പറയുമ്പോൾ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു.
ഹേയ്… അഭി.. ഡാ..
മ്മ്..
നീ.. പേടിക്കേണ്ട. വീട്ടുകാര് സമ്മദിച്ചില്ലങ്കിലും ഞാൻ നിന്നെ കെട്ടും. കേട്ടോ എന്റെ മുത്ത്. എനിയിപ്പോ വീട്ടുകാർ സമ്മതിച്ചാലും നമ്മുക്ക് എനി ഈ.. നാട്ടിൽ നിൽക്കണ്ട. നിന്റെ ചേട്ടൻ പറഞ്ഞത് പോലെ നമ്മുക്ക് അവിടെ സെറ്റിലിയം.
മ്മ്… ആ മൂളലിൽ ആശ്വാസത്തിന്റെ ഒരു ധ്വനിയുണ്ടായിരുന്നു.
പിന്നേയ്.. ഇന്ന് ഒരു സംഭവമുണ്ടായി..
എന്ത് … ഒരു മിനിറ്റ്. ചേട്ടൻ വിളിക്കുന്നുണ്ട്. ഈ.. മുടിഞ്ഞവൻ ഇത്രയും പെട്ടന്ന് എത്തിയോ.. ഞാൻ സ്വയം പിറുപിറുത്തും കൊണ്ട് അഭിയുടെ കാൾ ഹോൽഡിലിട്ട് ചേട്ടന്റെ കാൾ എടുത്തു.
ഹലോ…
ആ… ഡാ നീ എവിടെ ഞാൻ പുറത്തുണ്ട്.
ആ ദാ..വരുന്നു. ഞാൻ അവന്റെ കാൾ കട്ട് ചെയ്ത് അഭിരാമിയുടെ കാൾ കണക്ട് ചെയ്തു.
ഹലോ..
ആ.. ഹലോ… അവൾ മറുപടി തന്നു.
ചേട്ടൻ എത്തി എന്ന് പറയാൻ വിളിച്ചത.. ഞാൻ പറഞ്ഞു.