പഴയവീട്. ഞാൻ നോക്കിയപ്പോൾ അവരുടെ വീട്ടിൽ ഒരു അമ്മൂമ്മ മാത്രം. ഞാൻ അവർ കാണാതെ വൈക്കോൽ തുറുവിൽ പെട്ടിയിൽ നിന്നെടുത്ത കാശ് രണ്ടു കെട്ട് എടുത്തു, അതിന്റെ കെട്ടൂരി ഓരോ നോട്ടുകളായി ചിതറിച്ചു ഒരേറ് കൊടുത്തു, തിരിച്ചു സലൂണിലേക്ക് ചെല്ലാൻ ഞാൻ വണ്ടിയെടുത്തു.
അടുത്ത തെരുവിൽ നിന്നുകൊണ്ട് ഞാൻ മൻസൂറിന് ഫോൺ ചെയ്യാൻ എന്റെ ഫോൺ എടുത്തപ്പോൾ, പെട്ടന്നൊരു മിന്നായം ആ മസിൽമാൻ ബൈക്കിൽ എന്റെ മുന്നിലെത്തി. എന്റെ ഫോൺ പിടിച്ചുവാങ്ങി. എനിക്കുറപ്പായി ഇവനാണ് എന്റെ പിന്നാലെ നടന്നു മെസ്സേജ് അയക്കുന്നതെന്നു!!
ഞാൻ അവനെ രണ്ടിടി കൊടുത്തിട്ടും അവൻ അനങ്ങുന്നില്ല. അവന്റെ മുട്ടിൽ ഞാൻ ചവിട്ടി മടക്കിയപ്പോൾ അവൻ വേദനിച്ചിരുന്നു. ഞാൻ പിന്നെ ഒന്നും നോക്കിയില്ല, അവന്റെ കഴുത്തു തിരിച്ചു മൊബൈൽ വാങ്ങി ബൈക്കെടുത്തു ചീറി. അവൻറെ കരച്ചിൽ ഞാൻ തിരിഞ്ഞുപോലും നോക്കിയില്ല. അവന്റെ കയ്യിൽ തോക്ക് ഉണ്ടെന്നു അറിയാം, പക്ഷെ അവൻ അതൊന്നും ഉപയോഗിച്ചില്ല!.
അങ്ങനെ അടുത്ത ജംക്ഷനിൽ എത്തിയപ്പോൾ ശ്രാവൺ ഭായിയുടെ കൂടെയുള്ള മൻസൂറിന് ഞാൻ കാശു ശാന്താറാമിന്റെ വീട്ടിലിട്ടത് വിവരം നൽകി. അവർ ചെട്ടിയാരെ അറിയിച്ചോളും അയാളുടെ കാശ് എടുത്തത് ശാന്താറാമും പടവീടനും കൂടെ ആണെന്ന്.
ഞാൻ വീട്ടിൽ പോയി സുഖമായി ഇരിക്കുമ്പോ ആണ് പ്രൈവറ്റ് നമ്പറിൽ നിന്നും…….
Good Job. You are brave enough, meet you soon…
ഏന്നൊരു മെസ്സേജ് കാണുന്നത്.
ഇതെന്താ സംഭവം.
അപ്പൊ അടികൊണ്ടവൻ അല്ലെ ഇത്…..!!!
ഇപ്പൊ ഇവനാരാണ്…
ശാന്താറാമിനെ തീർക്കാൻ ചെട്ടിയാർ ആളയ്ക്കും മുൻപ് അവന്റെ വീട്ടിൽ അയാൾ അവനെയും കൂട്ടി ചെന്നു നോക്കിയപ്പോൾ വീടിന്റെ പിറകിൽ കാശു കിടപ്പുണ്ട്. അവൻ വെള്ളമടിച്ചു ബോധമില്ലാതെ കൊണ്ടിട്ടതാണെന്നു കരുതി അവിടെയിട്ട് കൊണ്ട് തന്നെ ശാന്താറാമിനെ തീർത്തെന്നും മനോഹർ എന്നെ വിളിച്ചു പറഞ്ഞു. ഇനി എനിക്കിട്ട് പണിഞ്ഞ അവന്റെ അനുജനെ ധൈര്യമായിട്ട് എത്ര ആളുകളുടെ മുന്നിലും എനിക്ക് കൈവെക്കാം ഒരുത്തനും ചോദിക്കില്ല!!!
ശ്രാവൺ ഭായിയുടെ ബിസിനെസ്സ് നു ഈയിടയായി തൊല്ല കൊടുക്കുന്നത് പടവീടനാണ്, അയാളെ ഒതുക്കാൻ ഈ വഴി എന്ന് കേട്ടപ്പോൾ ആണവർ വണ്ടിയുടെ ഡീറ്റെയിൽസ് എനിക്ക് പറഞ്ഞു തന്നത്. ആ കാശു അയാളുടെ വീട്ടിലെത്തിച്ചാൽ അയാളുടെ സെർവിസിൽ ബ്ലാക്ക് മാർക്ക്, വീഴുകയും അയാളെ ട്രാൻസ്ഫർ ചെയ്യിക്കാൻ ശ്രാവണിന് കഴിയുകയും ചെയ്യും. അതാണ് പ്ലാൻ !!
കാര്യം അയാൾ കൈക്കൂലി വാങ്ങാനോ ശ്രാവണിനെ സപ്പോർട്ട് ചെയ്യാനോ അയാൾക്ക് മനസില്ല!. എന്തായാലും എന്റെ പെങ്ങളെ പറ്റി എന്നോട് പറഞ്ഞതിന് എനിക്ക് അവനെ തല്ലണം എന്നുണ്ടായിരുന്നു, അത് കഴിയാഞ്ഞതിലാണ് ഇപ്പൊ ഉള്ള വിഷമം.
സാര്ഥകനിന്റെ കടയിൽ ഇരുന്നെങ്കിലും ശാന്താറാമിന്റെ കാര്യം മാത്രം ഞാനവനോട് പറഞ്ഞില്ല, പക്ഷെ അവൻ മരിച്ചെന്നുള്ള വാർത്ത എല്ലാരേം പോലെ അവനും അറിഞ്ഞിരിക്കുന്നു.