തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Posted by

നോക്കിയിരുന്നു. വീണ്ടുമതിൽ കാൾ വന്നപ്പോൾ ഞാൻ എടുത്തു.

ഹലോ..
ചെട്ടിയാരുടെ കാലിനു വെടിവെച്ചല്ലേ
മിടുക്കൻ!!

താനേതാണ്…
നിന്റെ ജീവന്റെ അവകാശി!!

കോപ്പ്!!
ഒന്ന് പോയെ..

പ്രണോയ് ! നീ നിന്റെ അമ്മയെ പെങ്ങളെ ആലോചിച്ചു പേടിക്കണ്ട. അവരെ ഞാൻ തന്നെയാണ് മാറ്റിയത്, ചെട്ടിയാരുടെ ആൾകാർ അവരെയാണ് ഇനി ടാർഗറ്റ് ചെയ്യുക! നീ തല്ക്കാലം ഞാൻ പറഞ്ഞപോലെ മാത്രം ചെയ്യ് അവർ രണ്ടാളും സേഫ് ആണ്.

ചെട്ടിയാർ ഡ ശത്രുവായ ശ്രാവണിന്റെ കൂട്ടുകാരനില്ലേ, നിനക്കറിയാമല്ലോ അവനെ. അവനൊരു ഒരു പാർസൽ നീ എത്തിക്കണം ബൈക്കിൽ ചെന്നാൽ മതി. നീ ഒരുത്തനെ തല്ലിയില്ലേ, രഞ്ജീത് അവൻ തരും കിറ്റ്. നീ അത് അതു കൊടുത്താൽ മതി.കേട്ടല്ലോ. നിന്റെ അമ്മയും പെങ്ങളും സേഫ് ആയിരിക്കും.

രഞ്ജീത്തിന്റെ കയ്യിൽ പാരസെൽ വാങ്ങിച്ചിട്ട് ഞാൻ തനിച്ചു ശ്രാവൺ ഭായിടെ അടുത്തെത്തി. വരുന്ന വഴിയിലൊക്കെ നല്ല ചെക്കിങ് ഉണ്ടായിരുന്നു, പക്ഷെ ഞാൻ ചെറിയ വഴികൾ എല്ലാം എടുത്താണ് അവിടെത്തിയത് . ആരോ ഒറ്റിയത് കൊണ്ടാവാം എന്നെയേല്പിച്ചത്. ഞാൻ അത് കൊടുത്തപ്പോൾ അവരെനിക്ക് ഒരു അത്യവശ്യം ഭാരമുള്ള ഒരു സ്യൂട് കേസ് തന്നു. രഞ്ജീത് നെ ഏൽപ്പിക്കാനും പറഞ്ഞു, ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോ അമ്മയും പല്ലവിയിലും വീട്ടിലുണ്ടായിരുന്നു. അവർക്കൊന്നും മനസിലായില്ല. അവരെത്ര ചോദിച്ചിട്ടും ഞാൻ പക്ഷെ ഒന്നും അവരോടുന്നും പറയാൻ പോയില്ല.

രാത്രിക്ക് രാത്രി തന്നെ ചെട്ടിയാരുടെ ആൾക്കാരും ദിനകരും ഫ്രെണ്ട്സ് ഉം വരുമെന്നു എനിക്കുറപ്പായിരുന്നു. ശ്രാവൺ ഭായ് എനിക്ക് തന്ന ഒരു പെട്ടി ഞാൻ തുറന്നു നോക്കിയപ്പോൾ. ഒരു M-249 (M249 Squad Automatic Weapon – SAW) എന്ന ഗൺ ആയിരുന്നു. വേറേ വഴിയില്ല കളി കാര്യമാകുന്നുണ്ട്. ഇതിങ്ങനെയെ തീരു. രഞ്ജീത് വീടിന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു. എതിർത്ത് നിൽക്കാൻ ആയുധം ഇല്ലാഞ്ഞിട്ടാണ് രഞ്‌ജിത്തിന്റെ ബോസ് എന്റെ അമ്മയെ പല്ലവിയെയും മാറ്റിയതെന്നു എനിക്ക് മനസിലായി. ഇനി ഇരുവരെയും രക്ഷിക്കാൻ ഏതറ്റം വരെയും പോകണം. കോളേജിൽ വെച്ച് ഗൺ ഒക്കെ പ്രാക്ടീസ് ചെയ്തിട്ടുണ്ട് എന്നല്ലാതെ… ഈ കളി തീക്കളിയാകും ഉറപ്പ്!!.

രഞ്ജീത് കയറി വന്നുകൊണ്ട് എന്റെ കയ്യിലെ ഗൺ assemble ചെയ്തെടുത്തു.

ഞാൻ അവന്റെ മുന്നിൽ നിന്നും ചോദിച്ചു .
നിങ്ങളരാണ് …..എന്താണിവിടെ നടക്കുന്നത്!!

ഗൗരവത്തോടെ പറഞ്ഞു.
ഞാൻ – ഒരു വാടക കൊലയാളി.
മിഷൻ – നിങ്ങൾക്കൊന്നും വരാതെ നോക്കാൻ.!!

ഞങ്ങൾക്കൊന്നും വരാതെ നോക്കാനോ!!!
താനെന്തൊക്കെയാണ് പറയുന്നത്!!

Leave a Reply

Your email address will not be published. Required fields are marked *