ലെച്ചുവിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു ,അമ്മക്കും അച്ചനും എതിർപ്പ് ഒന്നും ഇല്ല അവർ അതുകൊണ്ടു സമ്മതിച്ചു ,അമലിന്റെ കല്യാണം കഴിഞ്ഞിട്ട് ഇവിടെ വന്ന് ഞങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാം എന്നു പറഞ്ഞിട്ടുണ്ട് ,പിന്നെ നാളെ ജോളി ചേച്ചി യോട് ഇത്രനാളും മറച്ചു വെച്ച ലെച്ചുവിന്റെ കാര്യം പറയാം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്,
അങ്ങനെ ഞങ്ങളുടെ വണ്ടി മലയോര പാതയിലുടെ ടൗണിലേക്ക് കുതിച്ചു ,അവിടത്തെ ഷോപ്പിംഗും മറ്റും കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞു ,
ഞങ്ങൾ രണ്ട് ഇണ കുരുവികളെ പോല അവിടെ കറങ്ങി നടന്നു ,വൈകുന്നേരം ആയപ്പോൾ തിരിച്ച് വീട്ടിൽ വന്നു ,
അങ്ങനെ ആ ദിവസം ഒരു കുഴപ്പവും കൂടാതെ കടന്നു പോയി ,
അടുത്ത ദിവസം രാവിലെ ,ഞാൻ സാധരണ ഫാക്ടറിയിലേക്ക് ഇറങ്ങാൻ വേണ്ടി റെഡിയായി ,
ഞാൻ എന്റെ വണ്ടി എടുത്ത് നിൽക്കുബോൾ ജോളി ചേച്ചിയും റെഡി ആയി വന്നു ,
“എന്താടാ ഇന്നു എന്റെ വണ്ടി എടുകെണ്ടാ എന്നു പറഞ്ഞെ “
ജോളി ചേച്ചി വന്ന ഉടനെ ചോദിച്ചു ,
“അതൊക്കെ ഉണ്ട് ,ഞാൻ പിന്നെ പറയാം ചേച്ചി കയറിക്കൊ “
ഞാൻ ചേച്ചിയോട് പറഞ്ഞു ,
ചേച്ചി വണ്ടിയിൽ കയറി സാധരണ
ഞങ്ങൾ പോകുന്ന മാതിരി ഫാക്ടറിയിലെക്ക് പോയി ,
അന്നു ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ജോളി ചേച്ചിയെം കൊണ്ട് ഫാകടറിയിൽ നിന്ന് ഇറങ്ങി ,
എന്നിട്ട് ഞാൻ ചേച്ചിയേം കൂട്ടി ഞങ്ങളുടെ റബർ തോട്ടത്തിലെ വീട്ടിലെക്ക് പോയി ,
“ഓ ഇതിനായിരുന്നലെ ഇന്നു നിന്റെ കൂടെ വരാൻ പറഞ്ഞത് “
വണ്ടി വെച്ച് ഇറങ്ങുന്നതിനിടയിൽ ചേച്ചി ഒരു കള്ളചിരിയൊടെ പറഞ്ഞു ,