താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

അവൾ അതും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി ,ഞാൻ വണ്ടിയും എടുത്ത് ,ഹാളിലെക്ക് പോയി ,അവിടെ ആയിരുന്നു എന്റെ ഫ്രണ്ട്സിനും അമലിന്റെ ഫ്രണ്ട്സിനും ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചിരുന്നത് ,ആ പാർട്ടി ഒക്കെ കഴിഞ്ഞപ്പോൾ സമയം രണ്ടു മണി ,ഹാളിൽ കിടക്കാം എന്നു വിചാരിച്ചപ്പോൾ ഭയങ്കര കൊതുകിന്റെ ശല്യം അതു കാരണം
ഞാൻ കാറും എടുത്ത് നേരെ വീട്ടിലേക്ക് പോന്നു ,വീട്ടിൽ എല്ലാവരും നല്ല ഉറക്കം ,ഞാൻ ആരെം വിളിച്ച് ഉണർത്താതെ എന്റെ റൂമിൽ കയറി വാതിലും അടച്ച് കുറ്റിയിട്ട് നല്ല ഉറക്കം വന്നതു കൊണ്ട് ലൈറ്റ് പോലും ഇടാതെ ആണ് ഞാൻ കട്ടിലിൽ കയറി കിടന്നത് ,

“ഡുംഡുംഡും “

കാലത്ത് ഡോറിൽ മുട്ട് കേട്ടാണ് ഞാൻ എഴുന്നേൽകുനത് ,

“ജോളി ചേച്ചി എഴുന്നേറ്റില്ലെ “

അതും പറഞ്ഞു കൊണ്ട് വീണ്ടും ഡോറിൽ മുട്ട് കേട്ടു ,

ഓ ലെച്ചുന്റെ സൗണ്ട് ആണല്ലൊ,

ഞാൻ എന്താ എന്ന് ചോദിക്കാൻ തുടങ്ങുന്നതിന് മുൻപ് ആണ് ഞാൻ അത് ആലോചിച്ചത് ,ഇവൾ എന്തിനാ ജോളി ചേച്ചിയെ അന്വേഷിക്കുന്നത് അതും എന്റെ റൂമിൽ ,

ഞാൻ അതും ആലോചിച്ച് കട്ടിലിന്റെ സൈഡിൽ നോക്കിയപ്പോൾ ഞെട്ടി പോയി ,കട്ടിലിന്റെ ഒരു സൈഡിൽ ജോളി ചേച്ചി സുഖമായി
കിടന്നുറങ്ങുന്നു .

“അയോ ചേച്ചി എങ്ങനെ ഇവിടെ എത്തി “

ജോളി ചേച്ചിയും ഞാനും ഒരു റൂമിൽ ആണു കിടന്നത് എന്ന് ലെച്ചു അറിഞ്ഞാലുള്ള ഭവിഷത്ത് നെ കുറിച്ച് ആലോചിച്ച് എന്തു ചെയ്യണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം പതറി പോയി.

Leave a Reply

Your email address will not be published. Required fields are marked *